പാർട്ടി പറഞ്ഞു ഈശ്വരി കേട്ടു; പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു

iswary-web
SHARE

സിപിെഎ തീരുമാനപ്രകാരം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇൗശ്വരി രേശന്‍ രാജിവെച്ചു. പകരം ആദിവാസി വിഭാഗത്തില്‍ തന്നെയുളള വനിത അംഗം പ്രസിഡന്റാകുമെന്നാണ് സൂചന. സിപിെഎയിലെ ഗ്രൂപ്പുവഴക്കും സിപിഎമ്മിന്റെ ഇടപെടലും ഇൗശ്വരി രേശന്റെ സ്ഥാനചലനത്തിന് കാരണമായെന്നാണ് ആക്ഷേപം

കഴിഞ്ഞ ആറിന് ചേര്‍ന്ന പാലക്കാട് സിപിെഎ ജില്ലാ എക്സിക്യൂട്ടിവിലാണ് ഇൗശ്വരി രേശന്‍ ബ്ളോക് പഞ്ചായത്ത് പ്രസി‍ഡന്റ് സ്ഥാനം ഒഴിയണമെന്ന് തീരുമാനമുണ്ടായത്. പാര്‍ട്ടി തീരുമാനത്തോട് എതിര്‍പ്പുണ്ടായെങ്കിലും അംഗീകരിക്കേണ്ടിവന്നു. ഇൗശ്വരിക്ക് പിന്തുണയുമായി ചില പാര്‍ട്ടി അംഗങ്ങള്‍ എത്തിയെങ്കിലും വിമത നീക്കം ഉപേക്ഷിച്ചു. സിപിെഎ ജില്ലാ നേതൃത്വവുമായുളള അകല്‍ച്ചയാണ് സ്ഥാനചലനത്തിന് കാരണമായത്. കൂടാതെ അട്ടപ്പാടിയിലെ സിപിഎം നേതൃത്വത്തിനും ഇൗശ്വരി രേശന്റെ നിലപാടുകളോട് എതിര്‍പ്പുണ്ടായെന്നാണ് വിവരം. പാര്‍ട്ടി തീരുമാനം ഏറെ ദോഷമുണ്ടാക്കുമെന്നാണ് ഇൗശ്വരി രേശന്‍ പറഞ്ഞു.

ആദിവാസി വിഭാഗത്തില്‍പ്പെട്ട ആദ്യബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഇൗശ്വരി േരശന്‍. ദീര്‍ഘനാളായി പൊതുരംഗത്തുളള വനിത. അതേസമയം നടപടിക്രമങ്ങള്‍ പാലിച്ചാണ് പാര്‍ട്ടി തീരുമാനമെന്നും തര്‍ക്കങ്ങളോ വിഭാഗീയതയോ ഇല്ലെന്നും സിപിെഎ ജില്ലാ നേതൃത്വം അറിയിച്ചു.

MORE IN CENTRAL
SHOW MORE
Loading...
Loading...