പാരിസ്ഥിതിക പ്രശ്നങ്ങൾ; തുകൽ സംഭരണ വില്‍പ്പന ശാലയ്ക്കെതിരെ പരാതി

thukal
SHARE

പാലക്കാട് തൃത്താല മുടവന്നൂരിൽ പ്രവർത്തിക്കുന്ന തുകൽ സംഭരണ വില്‍പ്പന ശാലയ്ക്കെതിരെ പരാതി. ആരോഗ്യ,പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം എല്ലാവിധ അനുമതിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സ്ഥാപനഉടമയുടെ വിശദീകരണം. 

മൃഗത്തോലുകൾ കുന്നുകൂടുമ്പോള്‍ പ്രദേശത്ത് അസഹ്യമായ ദുർഗന്ധമാണ്. മൂക്കുപൊത്തിവേണം ഇതുവഴിപോകുവാന്‍. ഈച്ചയും നായ് ശല്യവും വർധിക്കുന്നു. മലിനജലം കൃഷിയിടത്തിലേക്കും ജലസ്രോതസുകളിലും ഒഴുകിയെത്തുന്നതായി നാട്ടുകാര്‍ പറയുന്നു.

2012 ല്‍ പ്രവർത്തനം തുടങ്ങിയ തുകൽ സംഭരണശാല നാട്ടുകാരുടെ എതിർപ്പിനാല്‍ പലതവണ നിർത്തിവച്ചതാണ്. പ്രതിഷേധിച്ചവരെല്ലാം കേസില്‍പ്പെട്ട് കോടതി കയറിയിറങ്ങുന്നതിനാല്‍ പ്രതികരിക്കാന്‍പോലും പേടിയാണ്്.

കോടതിയുടെ അനുകൂലവിധിയും, മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും, പൊലീസ് സംരക്ഷണവും ഉണ്ടെന്നാണ് സ്ഥാപനം ഉടമയായ ഫിറോസ് ഖാന്റെ പ്രതികരണം

MORE IN CENTRAL
SHOW MORE
Loading...
Loading...