തല അനക്കിയാൽ വീൽ ചെയർ ചലിപ്പിക്കാം; കണ്ടുപിടിത്തവുമായി വിദ്യാര്‍ഥികള്‍

wheel20
SHARE

പൂര്‍ണമായും കിടപ്പിലായ രോഗികളെ സഹായിക്കാന്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ പ്രത്യേക തരം വീല്‍ചെയര്‍ വികസിപ്പിച്ചെടുത്തു. തല അനക്കുന്നതിനനുസരിച്ച് വീല്‍ചെയര്‍ മുന്നോട്ടു പോകുന്നതാണ് വിദ്യ. തൃശൂര്‍ ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളുടേതാണ് ഈ കണ്ടുപിടുത്തം. 

വയോജന കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ കിടപ്പു രോഗികളെ കണ്ടിരുന്നു. തലയ്ക്കു താഴോട്ട് പൂര്‍ണമായും അനക്കം നഷ്ടപ്പെട്ടവര്‍. ഇക്കൂട്ടര്‍ക്കുള്ള വീല്‍ചെയര്‍ വികസിപ്പിക്കാന്‍ അങ്ങനെയാണ് വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്. അധ്യാപകരുടെ പിന്തുണ കൂടി ലഭിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. തലയില്‍ തൊപ്പിവയ്ക്കണമെന്ന് മാത്രം. ഈ തൊപ്പിയിലൂടെയാണ് നിയന്ത്രണം. പ്രത്യേക തരം ബട്ടണ്‍ കഴുത്തിന്‍റെ ഭാഗത്തായി സ്ഥാപിച്ചിട്ടുണ്ട്. തല ഏതുഭാഗത്തേയ്ക്കു തിരിച്ചാല്‍ അവിടേയ്ക്കു വീല്‍ ചെയര്‍ പോകും. പുറകിലോട്ട് പോകാന്‍ തലയുടെ പുറകുവശം ചെയറില്‍ തൊട്ടാല്‍ മതി. ഇങ്ങനെ, രോഗികളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് വീല്‍ ചെയര്‍ വികസിപ്പിച്ചെടുത്തത്.

ഈ വീല്‍ചെയര്‍ ആശുപത്രികളിലെ രോഗികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കും. ഉപയോഗം വിജയത്തില്‍ എത്തിയാല്‍ മറ്റു രോഗികള്‍ക്കും ഇതുലഭിക്കാന്‍ സഹായം ചെയ്യാനാണ് കോളജ് മാനേജ്മെന്‍റിന്‍റെ തീരുമാനം. മൂന്നു വര്‍ഷമെടുത്താണ് വിദ്യാര്‍ഥികള്‍ ഇതു പ്രവര്‍ത്തനക്ഷമമാക്കിയത്. 

MORE IN CENTRAL
SHOW MORE
Loading...
Loading...