ജനകീയ കൂട്ടായ്മ ക്ലബ് പാർട്ടി ഓഫീസാക്കി; ഡിവൈഎഫ്ഐക്കെതിരെ ആരോപണം

dyfi-web
SHARE

നെടുങ്കണ്ടം ചേമ്പളത്ത് ജനകീയ കൂട്ടായ്മയില്‍ സ്ഥാപിച്ച ക്ലബ് DYFI കൈയടക്കിയതായി ആരോപണം. ക്ലബ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നിലവില്‍ പാര്‍ട്ടി ഓഫീസിന് സമാനമായ രീതിയിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. 

നാട്ടുകാര്‍ക്ക് ഒത്ത് ചേരാനൊരു ഇടമെന്ന നിലയിലും, ലൈബ്രറിയായും കുട്ടികളുടെ കലാ സാംസ്‌കാരിക ഉന്നമനവും ലക്ഷ്യം വെച്ച് തുടങ്ങിയ  ചേമ്പളം  ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഇന്ന് പാര്‍ട്ടി ഓഫീസിന് സമാനമാണ്. 

കെട്ടിടത്തിന്റെ ചുവരുകളില്‍ ചെഗ്വേരയുടെ ചിത്രവും വിപ്ലവ മുദ്രാവാക്യവും നിറഞ്ഞു. ഡിവൈഎഫ്‌ഐയുടേയും സിപിഎമ്മിന്റെയും കൊടികളും കെട്ടിടത്തില്‍ സൂക്ഷി്ച്ചിട്ടുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ മുടക്കി 2009ലാണ് ക്ലബിനായി കെട്ടിടം നിര്‍മിച്ചത്.  എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ക്ലബ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൈവശമാണെന്നാണ് ആരോപണം.

ക്ലബിലെ  ഉപകരണങ്ങളുടെ സ്ഥാനത്ത് കൊടികളും മറ്റും നിറഞ്ഞതോടെ  നാട്ടുകാര്‍ ഇവിടേയ്ക്ക് വരാതായി. പ്രദേശത്ത്  അടിയ്ക്കടി ഉണ്ടാകുന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ക്ലബ് കൈയടക്കലെന്നും ആരോപണമുണ്ട്.

MORE IN CENTRAL
SHOW MORE
Loading...
Loading...