കാപ്പിതോട്ടത്തിൽ നിന്ന് പെരുമ്പാമ്പ് പിടികൂടി

snake
SHARE

മറയൂര്‍ പള്ളനാട്ടിലെ കാപ്പിതോട്ടത്തില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. തൊട്ടത്തിലെ ജോലിക്കാരാണ് പാമ്പിനെ കണ്ടത്. പിടികൂടിയ പാമ്പിനെ വനത്തില്‍ തുറന്ന് വിട്ടു.

പള്ളനാട് സ്വദേശി സുബ്ബുരാജിന്റെ കാപ്പി തോട്ടത്തിലാണ്  15 കിലോ തൂക്കംവരുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്. തോട്ടം തൊഴിലാളികള്‍  കളവെട്ടി മാറ്റുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. 

വനപാലകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാച്ചിവയല്‍ ചന്ദന ഡിവിഷനിലെ  വാച്ചര്‍ സെല്‍വരാജെത്തി  പാമ്പിനെ പിടികൂടി.  പാമ്പിനെ ചിന്നാര്‍ വനത്തില്‍ തുറന്ന് വിട്ടു

MORE IN CENTRAL
SHOW MORE
Loading...
Loading...