പുറംലോകമെത്തണമെങ്കിൽ ആളു ചുമക്കണം; നട്ടം തിരിഞ്ഞ് ഇടമലക്കുടി

idamala15
SHARE

മഴക്ക് ശക്തി കുറഞ്ഞിട്ടും ഗോത്രപഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള ഗതാഗതം പൂര്‍ണ്ണതോതില്‍ പുനഃസ്ഥാപിച്ചിട്ടില്ലെന്ന് പരാതി. സാധാരണ ഗതിയില്‍ ഇടമലക്കുടിയില്‍ നിന്ന്  കിലോമീറ്ററുകള്‍ കാനനപാതയിലൂടെ സഞ്ചരിച്ചാല്‍ മാത്രമെ മൂന്നാറിലെത്തിച്ചേരാനാകു. 

കനത്ത മഴയിൽ ഇടമലക്കുടിയിലേക്കുള്ള പാത ഗതാഗതയോഗ്യമല്ലാതായതോടെ   രോഗികളെ  മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആനക്കുളത്തേക്ക് ഇങ്ങനെ  ചുമന്നിറക്കി ആശുപത്രിയില്‍ എത്തിക്കേണ്ട ഗതികേടിലാണ് ആദിവാസി ജനത.

കാനന പാതകളും ഭാഗികമായി തകർന്നു.  ജീപ്പ് മാത്രം ഓടിയെത്തുന്ന പെട്ടിമുടിയില്‍ നിന്നും ഇടമലക്കുടിവരെയുള്ള കാനനപാത തകർന്നതോടെയാണ് ഊര് നിവാസികൾ പ്രതിസന്ധിയിലായത്. 

MORE IN CENTRAL
SHOW MORE
Loading...
Loading...