സൗമിനി ജെയിനെതിരെ അവിശ്വാസ പ്രമേയം; വോട്ടെടുപ്പ് നാളെ

saumini11
SHARE

യുഡിഎഫ് ബഹിഷ്കരണം തീരുമാനിച്ചിരിക്കെ കൊച്ചി മേയര്‍ക്കെതിരായ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ വോട്ടെടുപ്പ് നാളെ നടക്കും. യുഡിഎഫ് അംഗങ്ങളെ പങ്കെടുക്കാന്‍ അനുവദിച്ചാല്‍ വോട്ടു മറിയുമെന്നും മേയര്‍ പുറത്താകുമെന്നുമാണ് എല്‍ഡിഎഫിന്റെ അവകാശവാദം. മേയര്‍ സൗമിനി ജെയിനെതിരെ യുഡിഎഫിലുള്ള വികാരം മുതലാക്കാനാണ് എല്‍‍ഡിഎഫ് ശ്രമം. നാളെ ഉച്ച കഴിഞ്ഞ് 2.30ന് നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിക്കും.

കൊച്ചി നഗരസഭയിലെ യുഡിഎഫ് ഭരണം നാല് വര്‍ഷം പിന്നിടുമ്പോഴാണ് കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് എല്‍ഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.യുഡിഎഫിലെ ഭിന്നത മുതലെടുത്ത് മേയര്‍ക്കെതിരായ അവിശ്വാസം പാസാക്കിയെടുക്കാമെന്ന വിശ്വാസത്തിലായിരുന്നു എല്‍ഡിഎഫ് . എന്നാല്‍ അവിശ്വാസപ്രമേയം പാടേ ബഹിഷ്കരിച്ച് തോല്‍പ്പിക്കാനാണ് യുഡിഎഫ് നീക്കം. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കരുതെന്ന് അംഗങ്ങള്‌‍ക്ക് നിര്‍ദേശവും നല്‍കി. രാവിലെ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗവും ചേരുന്നുണ്ട്.

സ്വന്തം മുന്നണിയിലെ അംഗങ്ങളെ വിശ്വാസമില്ലാത്തത് കൊണ്ടാണ് ഭരണപക്ഷം അവിശ്വാസപ്രമേയ വോട്ടെടുപ്പ് ബഹിഷ്കരിക്കുന്നതെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. വോട്ടെടുപ്പ് നടന്നാല്‍ അവിശ്വാസം പാസാകുമെന്ന് ഉറപ്പാണ്.

 74 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് മുപ്പത്തിയെട്ടും, എല്‍ഡിഎഫിന് മുപ്പത്തിനാലും, ബിജെപിക്ക് രണ്ടും അംഗങ്ങളാണുള്ളത്.കൗണ്‍സിലില്‍ പകുതിയില്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെങ്കിലേ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കുള്ള കോറം തികയുള്ളൂ. അവിശ്വാസപ്രമേയത്തിന്‍ മേല്‍ പ്രതിപക്ഷത്തിന് ചര്‍ച്ചയ്ക്കുള്ള അവസരം പോലും നല്‍കാതെ യുഡിഎഫ് ബഹിഷ്കരണവുമായി  മുന്നോട്ട് പോയാല്‍ ഇനിയുള്ള നഗരസഭാ ഭരണം മേയര്‍ക്ക് സുഗമമായിരിക്കില്ല എന്ന മുന്നറിയിപ്പാണ് എല്‍ഡിഎഫ് നല്‍കുന്നത്.

MORE IN CENTRAL
SHOW MORE
Loading...
Loading...