വെള്ളപ്പൊക്കം ഒഴിവാക്കാന്‍ കര്‍മപദ്ധതി; പരിഹാര മാര്‍ഗങ്ങള്‍ തേടി ദുരിതബാധിതർ

kanal
SHARE

അടുത്ത വര്‍ഷം മുതല്‍ തൃശൂരില്‍ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ റസിഡന്റ്സ് അസോസിയേഷനുകളുടെ കര്‍മപദ്ധതി. 32 റസിഡന്റ്സ് അസോസിയേഷനുകള്‍ ‍ഒന്നിച്ചു ചേര്‍ന്ന് രൂപികരിച്ച കര്‍മപദ്ധതി മന്ത്രി വി.എസ്.സുനില്‍കുമാറിനു കൈമാറി.   

തൃശൂര്‍ നഗരത്തില്‍ വെള്ളപ്പൊക്കത്തിന്‍റെ ഇരകള്‍ കൂട്ടായ്മ രൂപികരിച്ചു. യുണൈറ്റഡ് ആക്ഷന്‍ കൗണ്‍സില്‍ എന്ന പേരിലാണ് 32 റസിഡന്റ് അസോസിയേഷനുകള്‍ അണിനിരന്നത്. തോടിന്‍റെ വലിപ്പമറിയാന്‍ ഇവര്‍ യാത്ര ചെയ്തു. കയ്യേറ്റങ്ങള്‍ കാരണം തോട് മെലിഞ്ഞത് വെള്ളപ്പൊക്കത്തിന് കാരണമാണെന്ന് തോട്ടിലൂടെയുള്ള യാത്രയില്‍ റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ കണ്ടെത്തി. മൂവായിരം കുടുംബങ്ങളിലായി പതിനായിരം പേരാണ് വെള്ളപ്പൊക്കത്തിന്‍റെ ദുരിതം അനുഭവിക്കുന്നത്. വെള്ളപ്പൊക്കം ഒഴിവാക്കാനുള്ള പരിഹാര മാര്‍ഗങ്ങള്‍ കൂട്ടായ്മ ഭാരവാഹികള്‍ ജനപ്രതിനിധികള്‍ക്കു കൈമാറി. റസിഡന്റ്സ് അസോസിയേഷനുകളുടെ പരാതികള്‍ കേള്‍ക്കാന്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍, കോര്‍പറേഷന്‍ മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ എത്തിയിരുന്നു.

തോട്ടിലെ കയ്യേറ്റം ഒഴിവാക്കി വെള്ളം സുഗമമായി പുഴയില്‍ എത്താനുള്ള കര്‍മരേഖ ഒരുവര്‍ഷത്തിനകം നടപ്പാക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍, സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ കൂട്ടായ്മ നിര്‍ബന്ധിതമാകും.

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...