കരുണാലയത്തിൽ ഓണം ആഘോഷിച്ച് എംജിഎം സ്കൂളിലെ കുട്ടികൾ; മാതൃക

onamstu
SHARE

മാതൃകാപരമായ ഓണാഘോഷവുമായി കൊച്ചി കണ്ടനാട് എം.ജി.എം പബ്ളിക് സ്കൂള്‍. കാക്കനാട്ടെ കരുണാലയം എന്ന വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമാണ് ഇത്തവണ സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഓണം ആഘോഷിച്ചത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ അശ്വതിയുടെ നേതൃത്വത്തില്‍  അന്തേവാസികള്‍ക്ക് ഓണക്കോടി നല്‍കി. വിഭവസമൃദ്ധമായ സദ്യയുമൊരുക്കി.  

വിദ്യാര്‍ഥികള്‍ കരുണാലയത്തില്‍ കലാപരിപാടികളും അവതരിപ്പിച്ചു. 630 കുട്ടികളും 42 അധ്യാപകരും പങ്കെടുത്ത തിരുവാതിരയോടെയാണ് എം.ജി.എം സ്കൂളില്‍ ഇത്തവണ ഓണം ആഘോഷിച്ചത്.  പുലികളിയും നാടന്‍കലാരൂപങ്ങളും അരങ്ങേറി.

MORE IN CENTRAL
SHOW MORE
Loading...
Loading...