മൗണ്ടൻ സൈക്ലിങ് ആവേശത്തിൽ ഇടുക്കി; മാറ്റുരയ്ക്കുന്നത് 300 ലേറെ താരങ്ങൾ

cycling
SHARE

16-മത് സംസ്ഥാന മൗണ്ടന്‍ സൈക്ലിങ് ചാംപ്യന്‍ഷിപ്പിന് ഇടുക്കിയില്‍ തുടക്കമായി. തൊടുപുഴ മലങ്കരയില്‍ നടക്കുന്ന മത്സരത്തില്‍ 300ല്‍ അധികം താരങ്ങളാണ് മാറ്റുരയ്ക്കുന്നത്.

രണ്ട് ദിവസത്തെ മത്സരത്തില്‍ 77 പെണ്‍കുട്ടികളുള്‍പ്പെടെ 320 താരങ്ങളാണ് പങ്കെടുക്കുന്നത്. മലങ്കര എസ്റ്റേറ്റിലെ മണ്ണിട്ട റോഡിലാണ് മത്സരം. അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 18, സിനീയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. 20 കിലോമീറ്റര്‍ ദുരം വരുന്ന  4 ലാപ്പുകളിലായാണ് മത്സരം.

ജില്ലാതല മത്സരങ്ങളിലെ വിജയികളാണ് സംസ്ഥാന തലത്തില്‍ മത്സരിക്കുന്നത്. ചാമ്പ്യന്‍ഷിപ്പ് പി ജെ ജോസഫ് എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന ചാമ്പ്യന്‍ഷിപ്പിൽ ആദ്യ മൂന്ന് സ്ഥാനത്തെത്തുന്നവര്‍ക്ക് ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനാകും.

MORE IN CENTRAL
SHOW MORE
Loading...
Loading...