മാവോയിസ്റ്റ് നേതാവും ചിന്തകനുമായ മുരളി കണ്ണമ്പള്ളിക്ക് കൊച്ചിയിൽ സ്വീകരണം

murali-kannambally-032
SHARE

ജാമ്യവ്യവസ്ഥയിൽ ജയിൽ മോചിതനായ മാവോയിസ്റ്റ് നേതാവും ചിന്തകനുമായ മുരളി കണ്ണമ്പള്ളിക്ക് കൊച്ചിയിൽ സ്വീകരണം നൽകി. വിചാരണകൂടാതെ നാലുവർഷം ജയിലിൽ കഴിഞ്ഞ മുരളി കണ്ണമ്പള്ളിയുടെ മോചനത്തിനായി നിരവധി സംഘടനകൾ രംഗത്തു വന്നിരുന്നു. 

നാലുപതിറ്റാണ്ടോളം ഇന്ത്യൻ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച മുരളി കണ്ണമ്പള്ളി 2015ലാണ് മഹാരാഷ്ട്രയിൽ അറസ്റ്റിലായത്. വിചാരണകൂടാതെ നാലുവർഷത്തോളം യെർവാദ ജയിലിൽ തടവിൽക്കഴിഞ്ഞു. കർശനമായ ജാമ്യവ്യവസ്ഥകളോടെ കഴിഞ്ഞ ജൂണിൽ ജയിൽ മോചിതനായ മുരളിക്ക് ജസ്റ്റിസ് ഫോർ മുരളി കൂട്ടായ്മയാണ് സ്വീകരണമൊരുക്കിയത്.

 മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ് ഉൾപ്പെടെ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധിപേരും പങ്കെടുത്തു.

MORE IN CENTRAL
SHOW MORE
Loading...
Loading...