പരമ്പരാഗത കലാകാരന്മാർക്ക് കൈത്താങ്ങായി കുസാറ്റിൽ വിപണന മേള

cusat-05-09
SHARE

പ്രളയദുരിതത്തില്‍ വലയുന്ന  പരമ്പരാഗത കലാകാരന്‍മാര്‍ക്ക് കൈത്താങ്ങായി കുസാറ്റിലെ വിദ്യാര്‍ഥികളുടെ വിപണനമേള .  സ്കൂള്‍ ഒാഫ് ലീഗല്‍ സ്റ്റഡീസിലെ വിദ്യാര്‍ഥികളാണ് തനിമ 2019 എന്ന പേരില്‍ മേള ഒരുക്കിയത്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്റ്റുഡന്റ് അമിനിറ്റി സെന്ററില്‍ ഒരുക്കിയ മേള ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാവുകയാണ്.  പ്രളയത്തില്‍ തകര്‍ന്ന  ഇടത്തരം സംരംഭകരെയും പരമ്പരാഗത കലാകാരന്‍മാരേയും സഹായിക്കുക എന്നതാണ് വിപണനമേളയുടെ  ലക്ഷ്യം. 

കൈത്തറി വസ്ത്രങ്ങള്‍, നാടന്‍ ഉല്പന്നങ്ങളും  കുസാറ്റിലെ വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.  വ്യത്യസ്തയാര്‍ന്ന  കരകൗശല ഉല്പന്നങ്ങളും മേളയിലെ ആകര്‍ഷകങ്ങളാണ്. 

പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ നേരിട്ട് ശേഖരിച്ച ഉല്പന്നങ്ങളാണ് പ്രദര്‍ശനവിപണനമേളയിലുള്ളത്. കഴിഞ്ഞ പ്രളയ കാലത്തും ഇത്തരത്തില്‍ മേള സംഘടിപ്പിച്ചിരുന്നു. 

MORE IN CENTRAL
SHOW MORE
Loading...
Loading...