ഒാണത്തപ്പനെ വരവേറ്റ് കുരുന്നുകള്‍; നൂറ്റിമുപ്പത് കുട്ടികളുടെ മെഗാതിരുവാതിരകളി

thiruvathira-child
SHARE

ഒാണത്തപ്പന് തിരുവാതിരകാഴ്ചയൊരുക്കി കുരുന്നുകള്‍. കൊച്ചി തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിലെ കുട്ടിക്കൂട്ടമാണ് മെഗാ തിരുവാതിരയുമായി അരങ്ങിലെത്തിയത്. 

ഒാണത്തപ്പന്റെ നാടായ തൃക്കാക്കരയിലെ കുരുന്നുകള്‍ ഒാണം നാളുകള്‍ പൂവിളിയുടേത് മാത്രമല്ല ഒാണപ്പാടുകളുേടയും നൃത്തച്ചുവടുകളുടേതും കൂടിയാണ്. നൈപുണ്യ പബ്ലിക് സ്കൂളിലെ ഒാണാഘോഷത്തിന്റെ ഭാഗമായാണ് കുട്ടികളുടെ മെഗാ തിരുവാതിരയൊരുക്കിയത്. ഒാണപ്പാട്ടിനൊപ്പം ചുവട് വച്ചത് നൂറ്റിമുപ്പതോളം വരുന്ന കുട്ടികള്‍ .

തിരുവാതിരകളി സംഘത്തിന് ആശംസയുമായി കുഞ്ഞ് മാേവലിയുമെത്തി. പ്രളയത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമായിരുന്നു ഒാണാഘോഷചടങ്ങുകള്‍ തുടങ്ങിയത്. സ്കൂൾ അധികാരിയായ റവ. ഡോ. കുര്യാക്കോസ് മുണ്ടാടൻ സ്നേഹ സന്ദേശം നൽകി. 

MORE IN CENTRAL
SHOW MORE
Loading...
Loading...