പന്ത്രണ്ടാം മൈൽ പാലം നിർമിക്കാൻ നടപടിയില്ല; തകർന്നിട്ട് ഒരു വർഷം

bridge
SHARE

പ്രളയത്തില്‍ തകര്‍ന്ന അടിമാലി 12-ാംമൈല്‍ പാലം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല. പാലം തകര്‍ന്ന്് ഒരു വര്‍ഷം പിന്നിടുമ്പോഴും നാട്ടുകാര്‍ നിര്‍മിച്ച  താല്‍ക്കാലിക നടപ്പാലമാണ് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയം.  

അടിമാലി ഗ്രാമപഞ്ചായത്തിലെ 12-ാം മൈലിനേയും മെഴുകുംചാലിനേയും തമ്മില്‍ ബന്ധിപ്പിച്ച് ദേവിയാര്‍ പുഴക്കു കുറുകെ നിര്‍മിച്ചിരുന്ന പാലത്തിന്റെ മധ്യഭാഗം മഹാപ്രളയത്തിലായിരുന്നു ഒഴുകി പോയത്. മെഴുകും ചാല്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലേക്കെത്തിയിരുന്നത്  ഈ പാലത്തിലൂടെയായിരുന്നു. വര്‍ഷമൊന്ന് കഴിഞ്ഞിട്ടും പാലം പുനര്‍ നിര്‍മിക്കുന്നതിനോ യാത്രാ ക്ലേശം പരിഹരിക്കുന്നതിനോ നടപടിയില്ല.

ഒഴുകി പോയ പാലത്തിന്റെ മധ്യ ഭാഗത്ത് നാട്ടുകാര്‍ചേര്‍ന്ന്് തടി വെട്ടിയിട്ട്് താല്‍ക്കാലിക യാത്രാ സംവിധാനമൊരുക്കിയിട്ടുണ്ട്. വലിയ ഉറപ്പൊന്നുമില്ലാത്ത ഈപാലത്തിന്  മുകളിലൂടെയാണ് നാട്ടുകാരുടെ ഇപ്പോഴത്തെ യാത്ര. 

MORE IN CENTRAL
SHOW MORE
Loading...
Loading...