കോൾകർഷർക്കായി സൂപ്പർമാർക്കറ്റ്; തൃശൂരിൽ പ്രവർത്തനം തുടങ്ങി

coal-market
SHARE

കോള്‍കര്‍ഷകരുടെ സൂപ്പര്‍മാര്‍ക്കറ്റ് തൃശൂര്‍ പുഴയ്ക്കലില്‍ പ്രവര്‍ത്തനം തുടങ്ങി. കോള്‍മേഖലയില്‍ നിന്നുള്ള പച്ചക്കറികള്‍ ഈ സൂപ്പര്‍മാര്‍ക്കറ്റു വഴി വില്‍ക്കും. കര്‍ഷകര്‍ക്ക് മികച്ച നിരക്കും ലഭിക്കും. 

നാട്ടിന്‍പുറത്തെ കര്‍ഷകരുടെ പച്ചക്കറികള്‍ക്ക് മികച്ച വില ലഭ്യമാക്കുകയാണ് പാഡി പ്രൊഡ്യൂസിങ് കമ്പനി. തൃശൂര്‍ ജില്ലയിലെ കോള്‍ കര്‍ഷകരുടെ കൂട്ടായ്മയാണിത്. വിഷമില്ലാത്ത പച്ചക്കറികള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. പച്ചക്കറികള്‍ ആവശ്യത്തിന് അരിഞ്ഞ് പായ്ക്കറ്റുകളിലാക്കി ലഭിക്കും. ഇങ്ങനെ, വേറിട്ട പരീക്ഷണമാണ്  ഈ സൂപ്പര്‍മാര്‍ക്കറ്റ്. നടന്‍ ശ്രീനിവാസനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 

സംവിധായകന്‍ സത്യന്‍ അന്തിക്കാടായിരുന്നു മുഖ്യാതിഥി. ശ്രീനിവാസനേയും സത്യന്‍ അന്തിക്കാടിനേയും സാക്ഷിനിര്‍ത്തി അവരുടെ സിനിമികളിലെ പാട്ടുപാടിയ ശേഷമാണ് രമ്യ ഹരിദാസ് എം.പി. വേദിവിട്ടത്.അനില്‍ അക്കര എം.എല്‍.എ ഉള്‍പ്പെടെ വിവിധ ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

MORE IN CENTRAL
SHOW MORE
Loading...
Loading...