കൊച്ചി കാന്‍സര്‍ സെന്ററില്‍ കിടത്തി ചികിത്സക്ക് തുടക്കം; ഒാപ്പറേഷന്‍ തിയേറ്ററും പ്രവര്‍ത്തനമാരംഭിച്ചു

cochi-cancer
SHARE

കൊച്ചി കാന്‍സര്‍ സെന്ററില്‍ കിടത്തി ചികിത്സക്ക് തുടക്കം. ആറ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ആദ്യഘട്ടമായി ഒരുക്കിയിരിക്കുന്നത്. കാന്‍സര്‍ സെന്ററിനായി തയാറാക്കിയ ഒാപ്പറേഷന്‍ തിയേറ്ററും പ്രവര്‍ത്തനമാരംഭിച്ചു. 

മധ്യകേരളത്തിലെ അര്‍ബുദരോഗികളുടെ വര്‍ഷങ്ങള്‌ നീണ്ട കാത്തിരിപ്പിനാണ് പതിയെ പതിയെ പരിഹാരമാകുന്നത്. കളമശേരി മെ‍ഡിക്കല്‍ കോളജിന്റെ പഴയ പേവാര്‍ഡ് കെട്ടിടത്തില്‍ രണ്ട് വര്‌ഷം മുന്‍പ് ഒ.പി വിഭാഗം മാത്രമായി പ്രവര്‍ത്തനമാരംഭിച്ച കാന്‍സര്‍ സെന്ററില്‍ ആറ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ആദ്യഘട്ടത്തില്‍ നിലവില്‍ വന്നത്. മൂന്ന് മാസത്തിനുള്ളില്‍ ഇരുപത് കിടക്കകളുള്ള ഇന്‍ പേഷ്യന്‍റ് വിഭാഗമാകും. സ്തനം, ഗര്‍ഭാശയം, വായ, കഴുത്ത് എന്നിവിടങ്ങളിലെ അര്‍ബുദവും, തലയിലടക്കം ട്യൂമര്‍ ബാധിച്ചവര്‍ക്കാണ് ചികിത്സ നല്‍കുന്നത്. കാന്‍സര്‍ സെന്ററിനായി സജ്ജമാക്കി ഒാപ്പറേഷന്‍ തിയേറ്ററിലെ ആദ്യ ശസ്ത്രക്രിയയും നടന്നു.

മെഡിക്കല്‍ ഒാങ്കോളജി, ഗൈനക്ക്, ഇന്‍ എന്‍ ടി എന്നീ വിഭാഗങ്ങളിലായി എട്ട് വിദഗ്ധ ഡോക്ടര്‍മാരാണ് നിലവില്‍ ഉള്ളത്. എട്ട് പേരുടെ നിയമനം കൂടി ഉടനുണ്ടാകും.

മാസത്തില്‍ എണ്ണൂറോളം കാന്‍സര്‍ രോഗികളാണ് ഒ.പി വിഭാഗത്തില്‍ ചികിത്സതേടിയെത്തുന്നത്. 

MORE IN CENTRAL
SHOW MORE
Loading...
Loading...