പോത്തുണ്ടി അണക്കെട്ടിലേക്ക് കൂടുതല്‍ വെള്ളം എത്തിക്കണം; ആവശ്യം ശക്തം

pothundi-dam
SHARE

പാലക്കാട് പോത്തുണ്ടി അണക്കെട്ടിലേക്ക് കൂടുതല്‍ വെള്ളം എത്തിക്കാന്‍ പദ്ധതി വേണമെന്നാവശ്യം ശക്തമാകുന്നു. കൃഷിക്ക് പുറമേ എഴ് പഞ്ചായത്തുകളിലെ കുടിവെളള പദ്ധതികള്‍ക്കും അണക്കെട്ടിലെ വെളളം പ്രയോജനപ്പെടുത്തണം. ജലസേചന ഉദ്യോഗസ്ഥര്‍ക്ക് നാട്ടുകാര്‍ നിവേദനം നല്‍കി. 

നെല്ലിയാമ്പതിയുടെ താഴ്്്വാരത്തുളളതാണ് പോത്തുണ്ടി അണക്കെട്ട്. കൃഷി ജലസേചനത്തിന് നിര്‍മിച്ച അണക്കെട്ട് കുടിവെളള പദ്ധതികള്‍ക്കും പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മലമ്പുഴയിലെ ജലസേചന വകുപ്പ് എക്സിക്യൂട്ട് എന്‍ജിനീയറുടെ ഒാഫീസിലെത്തി നാട്ടുകാര്‍ നിവേദനം നല്‍കി. നെല്ലിയാമ്പതി മലനിരകളില്‍ നിന്നുളള വെളളം 400 മീറ്റര്‍ ദൂരത്തില്‍ ടണല്‍ നിര്‍മിച്ച് അണക്കെട്ടിലെത്തിച്ചാല്‍ സംഭരണശേഷി ഉയര്‍ത്താനാകും

നെന്മാറ മേഖലയിലെ മൂന്ന് പഞ്ചായത്തുകളിലേക്ക് കൃഷി ആവശ്യത്തിന് വെളളം ലഭിക്കുന്നുണ്ടെങ്കിലും ഏഴ് പഞ്ചായത്തുകളിലെ കുടിവെളളം ലഭ്യമാക്കാന്‍ പദ്ധതി വേണം. ചെളിയും മറ്റും നിറഞ്ഞ് അണക്കെട്ടിന്റെ സംഭരണശേഷി കുറഞ്ഞുവരുകയാണ്.

വിശദമായ പഠനത്തിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ നിവേദനം നല്‍കിയവര്‍ക്ക് ഉറപ്പു നല്‍കി.

MORE IN CENTRAL
SHOW MORE
Loading...
Loading...