പകൽവീട് കാടുകയറി നശിക്കുന്നു

pakalveed-1
SHARE

മുതിര്‍ന്ന പൗരന്‍മാര്‍ക്കായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ചെറുവട്ടൂരില്‍ നിര്‍മിച്ച പകല്‍വീട് കാടുകയറി നശിക്കുന്നു. ഒരു വര്‍ഷം മുന്പ് കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയായെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കിയിട്ടില്ല. കെട്ടിട നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

നിര്‍മാണം തുടങ്ങിയ കാലം മുതല്‍ വിവാദങ്ങളുടെ നടുവിലാണ് പകല്‍ വീട്. നെല്ലിക്കുഴി പ്രാഥമിക ആരോഗ്യകേന്ദ്രത്തട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന പകല്‍വീട്ടിലേക്ക് എളുപ്പത്തിലൊന്നും ആര്‍ക്കും എത്തിച്ചേരാനാകില്ല. പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍റെ പിറകില്‍ പത്തടി താഴ്ചയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഇവിടേക്ക് എത്താന്‍ വഴി പോലുമില്ല. പണി തീര്‍ന്ന് ഒരു വര്‍ഷമായിട്ടും ഉപയോഗപ്പടുത്താനാകാതെ വന്നതോടെ കെട്ടിടം കാടുപിടിച്ച അവസ്ഥയിലാണ്. കെട്ടിടത്തിന്‍റെ നിര്‍മാണത്തില്‍ അഴിമതി ഉണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

തീര്‍ത്തും അശാസ്ത്രീയമായി പണിത ഈ കെട്ടിടത്തിലേക്ക് പ്രായയമായവരെ വീല്‍ ചെയറില്‍ പോലും എത്തിക്കാനാകില്ല. ഇവിടെ പ്രായമായവരെ പാര്‍പ്പിക്കുന്നത് അവരുടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുമെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പകല്‍ വീട് ഉടന്‍ തുറക്കുമെന്നും നെല്ലിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം വ്യക്തമാക്കി.

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...