കെ.എസ്.ഇ.ബി കനിയുമോ? സ്റ്റേ വയർ മാറ്റാൻ ജോൺസൺ നടന്നത് 15 വർഷം

kseb-johnsn19
SHARE

വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ വൈദ്യുതി പോസ്റ്റിന്‍റെ രണ്ടു സ്റ്റേ വയര്‍ ചാടിക്കടക്കേണ്ട ഗതികേടിലാണ് തൃശൂര്‍ കുന്നത്തങ്ങാടിയിലെ ഒരു കുടുംബം. പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ തുകയടച്ചിട്ടും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ അനങ്ങിയില്ല.

തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി ജോണ്‍സനും കുടുംബവും ഈ ദുരിതം നേരിട്ടു തുടങ്ങിയിട്ട് വര്‍ഷം പതിനഞ്ചായി. വീട്ടുമുറ്റത്ത് വൈദ്യുത പോസ്റ്റിന്‍റെ ഒരു സ്റ്റേ വയര്‍. ഗേയ്റ്റിനു പുറത്തായി മറ്റൊരു സ്റ്റേ വയറും. ഈ രണ്ടു സ്റ്റേ വയറുകളില്‍ തട്ടി പലതവണ വീണു. അതിഥികളാണ് കൂടുതലും വീണത്. കുട്ടികളെ പുറത്തിറക്കാന്‍ പേടിക്കണം. ഒരു വണ്ടി വീട്ടിലേയ്ക്കു കയറ്റാനും കഴിയില്ല. പോസ്റ്റ് മാറ്റാന്‍ കുറേവര്‍ഷം മുമ്പേ അയ്യായിരം രൂപ അടച്ചു.