പണമില്ല; മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയുടെ പണി പ്രതിസന്ധിയിലേക്ക്

kuthitan19
SHARE

മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയുടെ പണി ഏറ്റെടുത്ത കെ.എം.സി കമ്പനിയ്ക്ക് നിർമാണം തീർക്കണമെങ്കിൽ വേണ്ടത് 250 കോടി. വായ്പ തരപ്പെടുത്താനുള്ള ശ്രമം പാളിയാൽ ദേശീയപാത പഴയപടി തുടരും. 

ആന്ധ്രയിലെ കെ.എം.സി കമ്പനി ദേശീയപാത നിർമാണം ഏറ്റെടുത്തത് 2009ലാണ് . മണ്ണുത്തി മുതൽ വടക്കുഞ്ചേരി വരെ 28 കിലോമീറ്റർ ദൂരം. 2010 ൽ തുടങ്ങേണ്ട നിർമാണം ആരംഭിച്ചതു തന്നെ 2 വർഷം വൈകി. 2014ൽ കമ്പനിയെ കേന്ദ്ര സർക്കാർ കരിമ്പട്ടികയിലുമാക്കി. രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് ആ വിലക്ക് കേന്ദ്ര സർക്കാർ നീക്കിയത്. 

തുരങ്കങ്ങൾ ഉൾപ്പെടെ 614 കോടിയായിരുന്നു എസ്റ്റിമേറ്റ് . ഇപ്പോൾ അത് 1019 കോടിയായി. ദേശീയപാതയുടെ നിർമാണത്തിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി കേന്ദ്ര വിജിലൻസിന് പരാതി ലഭിച്ചിട്ടുണ്ട്. 

MORE IN CENTRAL
SHOW MORE
Loading...
Loading...