തേച്ച് കുളിച്ച് നീരാട്ട്; ഒൗഷധക്കൂട്ടിൽ ചോറുരുള; ആനകൾക്കിത് സുഖചികിത്സാ കാലം

ANAYUTTU-WEB
SHARE

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തൃശൂരിലെ ആനകള്‍ക്ക് സുഖചികില്‍സ തുടങ്ങി. ഒന്‍പത് ആനകള്‍ക്കാണ് ഇനിയുള്ള ഒരു മാസത്തെ സുഖചികില്‍സ. 

 കൊച്ചിന്‍ ദേവസ്വത്തിന്‍റെ ഒന്‍പത് ആനകള്‍ക്ക് ദിവസവും നീരാട്ട്. തേച്ചുകുളിയ്ക്കു ശേഷമാണ് സുഖചികില്‍സ തുടങ്ങുക. മുപ്പതുദിവസവും പ്രത്യേക ചികില്‍സ ലഭിക്കും. ഔഷധക്കൂട്ട് അടങ്ങിയ ചോറുരുള വിഭവസമൃദ്ധിയായി നല്‍കും. ചെറുപയര്‍ മുതല്‍ ച്യവനപ്രാശം വരെ ആനകള്‍ക്കു നല്‍കും. കര്‍ക്കടക മാസം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും ആനകള്‍ക്ക് ഇത്തകരം ചികില്‍സ നല്‍കുന്നത്.

ഉല്‍സവക്കാലത്ത് ഓടിത്തളര്‍ന്ന ആനകള്‍ക്ക് പുതുജീവന്‍ പകരുന്നതാണ് ഈ ചികില്‍സ. ആന ചികില്‍സ വിദഗ്ധരുടെ വിശദമായ പരിശോധനകള്‍ക്കു ശേഷമാണ് സുഖചികില്‍സ തുടങ്ങിയത്. ദിവസവും ആന ചികില്‍സകരുടെ സാന്നിധ്യമുണ്ടാകും. 

MORE IN CENTRAL
SHOW MORE
Loading...
Loading...