പനമ്പിള്ളി നഗറിൽ സർക്കാർ ഇടപടൽ വേണമെന്ന് വ്യാപാരികൾ; ചട്ടങ്ങൾ പഴയ സ്ഥാപനങ്ങൾക്ക് വേണ്ട

panampilly-web
SHARE

കൊച്ചി പനമ്പിള്ളിനഗറിലെ വാണിജ്യലൈസന്‍സ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട്  വ്യപാരികള്‍. പാര്‍പ്പിട വാണിജ്യ മേഖലയില്‍ നിഷ്കര്‍ച്ചിട്ടുള്ള ചട്ടങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് പഴയ വ്യാപാരസ്ഥാപനങ്ങളെ ഒഴിവാക്കണമെന്നാണ് ആവശ്യം.  ചട്ടംപാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നാണ് ഹൈക്കോടതി ഉത്തരവ് 

2018ലാണ് പനമ്പിള്ളി നഗര്‍ പാര്‍പ്പിട വാണീജ്യ സംയുക്തമേഖലയായത്.  അതോടെ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ പാര്‍ക്കിങ്ങിലടക്കം കടുത്ത മാനദണ്ഡങ്ങളും നിലവില്‍ വന്നു. പതിറ്റാണ്ടുകളായി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക്  ഇതില്‍  ഇളവു നല്‍കണമെന്നാണ് വ്യാപാരികളുെട ആവശ്യം .  വ്യവസ്ഥകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നാണ് ഹൈക്കോടതി നിലപാട് .  ഇക്കാര്യത്തില്‍ ഇളവ് നേടാന്‍ സര്‍ക്കാരിന്റെ ഇടപെടലാണ് വ്യാപാരികള്‍ തേടിയത് . കൊച്ചിയില്‍  തദ്ദശസ്വയംഭരണവകുപ്പിന്റെ ഫയല്‍ അദാലത്തിനെത്തിയ മന്ത്രി എസി മൊയ്തീനെ നേരില്‍ കണ്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു.  ഇളവ് ലഭിച്ചില്ലെങ്കില്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ അട്ക്കേണ്ടിവരുമെന്നും വ്യാപാരികള്‍ പറഞ്ഞു

ഹൈക്കോടതി ഉത്തരവോടെ  കോര്‍പ്പറേഷന്‍ ലൈസന്‍സ് നിഷേധിച്ചിരിക്കുകയാണ് .  പഴയസ്ഥാപനങ്ങളെ ഒഴിവാക്കി ചട്ടത്തില്‍ ഇളവ് വേണമെന്നാണ്  ഇവരുടെ ആവശ്യം . 

വിഷയത്തില്‍ ഇടപെടാമെന്ന് ഉറപ്പ് നല്‍കിയ മന്ത്രി എസി മൊയ്തീന്‍  അഡ്വക്കറ്റ് ജനറലുമായി വിഷയം ചര്‍ച്ച ചെയ്ത് സര‍്ക്കാര്‍ നിലപാട് ഹൈക്കോടതിയില്‍ അറിയിക്കുമെന്നും വ്യക്തമാക്കി 

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...