പ്രളയത്തിൽ വീട് തകർന്നു; നിര്‍മാണോദ്ഘാടനത്തിന് ശേഷം പണി മുടങ്ങി‌‌

flood
SHARE

തൃശൂര്‍ മാള പുത്തന്‍ചിറയില്‍ പ്രളയക്കെടുതിയില്‍ തകര്‍ന്ന കുടുംബത്തിനുള്ള വീടിന്‍റെ നിര്‍മാണോദ്ഘാടനത്തിന് ശേഷം പണി മുടങ്ങി. ജനകീയ കൂട്ടായ്മയാണ് നിര്‍മാണ ചുമതല ഏറ്റെടുത്തത്. 

കൂലിപ്പണിക്കാരന്‍ സുദര്‍ശനന്‍റെ വീട് പ്രളയത്തില്‍ തകര്‍ന്നിരുന്നു. വീടു നിര്‍മിക്കാന്‍ ജനകീയ കൂട്ടായ്മ മുന്നോട്ടു വന്നു. നിര്‍മാണോദ്ഘാടനത്തിന് മന്ത്രി എ.സി.മൊയ്തീനെ ക്ഷണിച്ചു വരുത്തി. ജനപ്രതിനിധികളെല്ലാം പങ്കെടുത്ത ഉദ്ഘാടന സമ്മേളനത്തിനു ശേഷം പണിയുടെ വേഗം കുറഞ്ഞു. 2018 ഒക്ടോബര്‍ പന്ത്രണ്ടിനാണ് നിര്‍മാണം തുടങ്ങിയത്. 400 സ്ക്വയര്‍ ഫീറ്റ് വീട് നിര്‍മിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എട്ടു മാസമായിട്ട് പണി നടക്കുന്നില്ല. പഞ്ചായത്ത് ലൈസന്‍സ് നല്‍കിയില്ലെന്ന് ജനകീയ കൂട്ടായ്മ പറയുന്നു. പ്രളയത്തില്‍ തകര്‍ന്ന വീടു നിര്‍മിക്കാന്‍ ലൈസന്‍സ് വേണ്ടെന്ന് പഞ്ചായത്തും പറയുന്നു. താല്‍ക്കാലിക ഷെഡിലാണ് കുടുംബത്തിന്‍റെ താമസം. ദമ്പതികളും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും തൊണ്ണൂറു വയസുള്ള മുത്തശിയും കണ്ണീരോടെ കഴിയുകയാണ് ഈ ഷെഡില്‍.

ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപ്പെട്ടിരുന്നു. ഏപ്രില്‍ 30നകം പണി തീര്‍ക്കുമെന്നായിരുന്നു വാഗ്ദാനം. അതും നടന്നില്ല. തറകെട്ടി. പിന്നെ, ഭിത്തിയുടെ നിര്‍മാണം തുടങ്ങിയപ്പോഴാണ് മുടങ്ങിയത്. സന്‍മനസുള്ള ആരെങ്കിലും ഇടപ്പെട്ടാല്‍ മാത്രമേ ഈ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് കിട്ടൂ.

MORE IN CENTRAL
SHOW MORE
Loading...
Loading...