പനമ്പിള്ളി നഗറില്‍ അനധികൃത വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

shop-panamballi
SHARE

കൊച്ചി പനമ്പിള്ളി നഗറില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി നഗരസഭ. ഹൈക്കോടതി ഉത്തരവിനെ തുര്‍ന്നാണ് നടപടി. ഇതുവരെ ഒഴിഞ്ഞുപോകാത്ത സ്ഥാപനങ്ങളിലെത്തി സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നഗസഭാ ഉദ്യോഗഥര്‍ സീല്‍പതിച്ചു. ഇതുവരെ ഒഴിയാത്ത ചിലര്‍ ഉദ്യോഗസ്ഥരുമായി തര്‍ക്കിച്ചു. 

പനമ്പള്ളി നഗര്‍ റോഡിന് ഇരുവശത്തുമുള്ള ചെറുതും വലുമായ 21  വാണിജ്യ സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം നഗരസഭാ ഉദ്യോഗസ്ഥര്‍ എത്തിയത്. ചിലര്‍ നേരത്തെ തന്നെ ഇവിടം വിട്ടുപോയിരുന്നു. ഇതു‌വരെ ഒഴിയാതിരുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. 

ചിലയിടങ്ങളില്‍ ഉടമകളുംമായി വാക്കുതര്‍ക്കം ഉണ്ടായി. ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കതെ വേറെ നിവര്‍ത്തിയെല്ലന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍.

പനമ്പള്ളി നഗറിനെ പാര്‍പ്പിട വാണിജ്യ സംയുക്തമേഖലയാക്കി തിരിച്ചത് രണ്ട് വര്‍ഷം മുന്‍പാണ് വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ കടുത്ത മാനദണ്ഡങ്ങള്‍ നിലവില്‍ വന്നത്. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ പൂട്ടണം എന്നായിരുന്നു കോടതി ഉത്തരവ്.

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...