തുച്ഛമായ നിരക്കില്‍ സാധാരണക്കാര്‍ക്ക് വ്യായാമം ചെയ്യാന്‍ ഫിറ്റ്നസ് സെന്‍റര്‍

fitness-centrey
SHARE

തുച്ഛമായ നിരക്കില്‍ സാധാരണക്കാര്‍ക്ക് വ്യായാമം ചെയ്യാന്‍ തൃശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രത്യേക ഫിറ്റ്നസ് സെന്‍റര്‍ നിര്‍മിച്ചു. മുക്കാല്‍ കോടി രൂപയോളം ചെലവാക്കിയാണ് സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്‍റര്‍ ഒരുക്കിയത്. 

 അത്യാധുനിക ഫിറ്റ്നസ് സെന്‍ററാണിത്. പ്രതിമാസം 1000 രൂപയാണ് ഫീസ്. സമാനമായ മറ്റു ഫിറ്റ്നസ് സെന്‍ററുകളിലെ ഫിസിന്‍റെ പകുതി. സ്പോര്‍ട്സ് കൗണ്‍സില്‍ കോംപ്ലക്സിന്‍റെ രണ്ടാംനിലയിലാണ് ഇതു സ്ഥാപിച്ചിട്ടുള്ളത്. ജര്‍മന്‍ നിര്‍മിത ഉപകരണങ്ങളാണിവ. പൂര്‍ണമായും ശിതീകരിച്ച കേന്ദ്രം. നാല്‍പത്തിമൂന്നു ലക്ഷം രൂപയാണ് ഇന്‍റീരിയര്‍ ഡിസൈനിങ്ങിനായി ചെലവഴിച്ചത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയ്ക്കായിരുന്നു നിര്‍മാണ ചുമതല. ഓണത്തിന് മുമ്പ് ഫിറ്റ്നസ് സെന്‍റര്‍ തുറക്കും. ഒരു വര്‍ഷത്തേയ്ക്ക് ഒന്നിച്ച് ഫീസടച്ചാല്‍ ഇളവു നല്‍കുന്ന പദ്ധതിയും ലഭ്യമാണ്. സാധാരണക്കാര്‍ക്ക് പലപ്പോഴും ഇത്തരം ഫിറ്റ്നസ് സെന്‍ററുകള്‍ നിരക്ക് കൂടിയ കാരണം അപ്രാപ്യമായിരുന്നു. ഇതു പരിഹരിക്കാനാണ് സര്‍ക്കാര്‍ ചെലവില്‍ ഫിറ്റ്നസ് െസന്‍റര്‍ ഒരുക്കിയത്.

വ്യായാമ പരിശീലനത്തിനായി പ്രത്യേക പരിശീലകരേയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ഫിറ്റ്നസ് സെന്‍റര്‍ അതേതനിമയോടെ നിലനിര്‍ത്താന്‍ പ്രത്യേക ജീവനക്കാര്‍ക്കും ചുമതല നല്‍കും.

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...