കാണിപ്പയ്യൂരിൽ വൻ കവർച്ച; കടയിൽ നിന്ന് മൂന്ന് ലക്ഷം രൂപ മോഷ്ടിച്ചു

theft15
SHARE

കുന്നംകുളം കാണിപ്പയ്യൂരില്‍ കടയില്‍ കവര്‍ച്ച. മൂന്നു ലക്ഷം രൂപ നഷ്ടപ്പെട്ടു. ജനല്‍ കമ്പി വളച്ചാണ് മോഷ്ടാവ് കടയ്ക്കുള്ളില്‍ കയറിയത്.  കുന്നംകുളം കാണിപ്പയ്യൂരിലെ ന്യൂ ഡീസല്‍ കേന്ദ്രത്തിലായിരുന്നു കവര്‍ച്ച. മേശയില്‍ സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷം രൂപ നഷ്ടപ്പെട്ടു. ഡീസല്‍ വണ്ടികളുടെ എന്‍ജിന്‍ തകരാറുകള്‍ പരിശോധിക്കുന്ന േകന്ദ്രമാണിത്. 

സാധാരണ ഇവിടെ പണം സൂക്ഷിക്കാറില്ല. പക്ഷേ, മാനേജരുടെ സുഹൃത്തിന് ഭൂമിയുടെ റജിസ്ട്രേഷനായി കരുതിവച്ച മൂന്നു ലക്ഷം രൂപ മേശയില്‍ ഭദ്രമായി വച്ചിരുന്നു. ഈ പണമാണ് നഷ്ടപ്പെട്ടത്. കെട്ടിടത്തിന്‍റെ പുറകുവശത്തെ ജനലിന്‍റെ കമ്പി വളച്ചാണ് മോഷ്ടാവ് അകത്തു കയറിയിട്ടുള്ളത്. രാവിലെ കട തുറക്കാന്‍ എത്തിയ ജീവനക്കാരനാണ് കവര്‍ച്ച നടന്ന വിവരം ആദ്യം അറിഞ്ഞത് ഉടനെ, പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അലമാരകള്‍ വാരിവലിച്ചിട്ട നിലയിലാണ്. വിരലടയാളങ്ങള്‍ കിട്ടുമോയെന്ന് വിദഗ്ധര്‍ പരിശോധിച്ചിട്ടുണ്ട്. കള്ളന്‍റേതെന്ന് സംശയിക്കുന്ന ഒരു ബാഗ് സ്ഥലത്തു നിന്ന് കിട്ടി. കണ്ണട മാത്രമാണ് ബാഗിലുണ്ടായിരുന്നത്. കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...