പിടി തോമസ് എം.എല്‍.എയുടെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു

ptthomas14
SHARE

പിടി തോമസ് എം.എല്‍.എയുടെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം തൃക്കാക്കര ഭാരത് മാതാ കോളജില്‍ നടന്നു.  തൃക്കാക്കര നിയോജകമണ്ഡലത്തിലെ എസ്.എസ്.എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.  പഠിച്ച് പരീക്ഷയെഴുതി അതിശയിപ്പിക്കും വിധം മാര്‍ക്കുകള്‍ വാരിക്കൂട്ടിയ വിദ്യാര്‍ഥികളുടെ സംഗമവേദിയായിരുന്നു തൃക്കാക്കര ഭാരത് മാതാ കോളജ്.

ഇവര്‍ക്കൊപ്പം രാഷ്ട്രീയത്തിലെ താരങ്ങളും  ചലചിത്ര താരങ്ങളും വേദി പങ്കിട്ടു.എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ ഓരോരുത്തരായി വന്ന് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.

പി.ടി.തോമസ് എം.എല്‍.എയ്ക്കൊപ്പം ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്,  മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, നടിമാരായ സാനിയ അയ്യപ്പന്‍, നൂറിന്‍ ഷെരീഫ് എന്നിവരും കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. പുരസ്കാര ചടങ്ങിന് ഉണര്‍വേകി രമ്യ ഹരിദാസ് പാട്ട് പാടി.

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...