നാട്ടുകാരെ ഷിമിൻ ഒരിക്കൽ കൂടി ഊട്ടി, രുചിമേളത്തിന് ഇനി അവധി; ഹോട്ടൽ അടച്ചു

hotel14
SHARE

ആറുപതിറ്റാണ്ട് മുന്‍പ് തുടങ്ങിയ ഹോട്ടലിന്റെ അവസാനദിനം നാട്ടുകാര്‍ക്ക് സൗജന്യഭക്ഷണം നല്‍കി ഹോട്ടല്‍ ഉടമ. വര്‍ഷങ്ങള്‍നീണ്ട  വിശ്രമമില്ലാത്ത ജീവിതം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയതോടെയാണ് കൊച്ചിക്കാരന്‍ ഷിമിന്‍ ഹോട്ടല്‍ ബിസിനസ് അവസാനിപ്പിച്ചത്. 

കൊച്ചി കലൂരിലെ ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിട്ടുള്ളവര്‍ ഒരുപാടുണ്ടാകാം. അറുപത്തിയഞ്ചുവര്‍ഷം മുന്‍പ് തുടങ്ങിയ ഹോട്ടല്‍ ഇരുപത്തിയഞ്ചുവര്‍ഷം മുന്‍പ് കൊച്ചിക്കാരന്‍ ഷിമിന് അച്ഛന്‍ വിജയന്‍ നല്‍കിയ ഒസ്യത്താണ്. ഭക്ഷണമുണ്ടാക്കിയും ഒരുപാടുപേര്‍ക്ക് വിളമ്പിനല്‍കിയും ഷിമിന്‍ ജീവിതം കരുപിടിപ്പിച്ചയിടം. മറ്റ് ജോലിക്കാരില്ല. ദിവസവും പുലര്‍ച്ചെ മൂന്നുമുതല്‍  ഉച്ചയ്ക്ക് രണ്ടരവരെ നീണ്ടുനില്‍ക്കുന്ന ആ ഒറ്റയാന്‍ പരിശ്രമം ഏതായാലും ആരോഗ്യപ്രശ്നങ്ങള്‍ ഏറിയതോടെ  ഷിമിന്‍ മതിയാക്കി. അവസാനദിവസം  നാട്ടുകാര്‍ക്ക് സ്വന്തം കൈകൊണ്ട് ഭക്ഷണം വിളമ്പിനല്‍കി.സൗജന്യമായി. 

കൊച്ചി ഒരുപാട് മാറി. ചതുപ്പ് നികന്ന്  മെട്രോ ട്രെയിന്‍വരെ എത്തി. മാറ്റങ്ങള്‍ ഷിമിന്‍ തിരിച്ചറിയുന്നുണ്ട്. ജീവിതം ആവശ്യപ്പെട്ടാല്‍ ബിസിനസുമായി തിരിച്ചെത്തുെമന്ന് മാത്രം സൂചിപ്പിച്ച് തല്‍ക്കാലം വിടവാങ്ങല്‍.

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...