കോട്ടയം മെഡിക്കല്‍ കോളജ് ക്യാംപസില്‍ സ്ത്രീയുടെ മൃതദേഹം; അന്വേഷണം തുടങ്ങി

kottayam-bopdy
SHARE

കോട്ടയം മെഡിക്കല്‍ കോളജ് ക്യാംപസില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് ശുചീകരണ തൊഴിലാളികള്‍ നടത്തിയ പരിശോധനയിലാണ് ആഴ്ചകള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.

മെഡിക്കല്‍ കോളജില്‍ കെ.എസ്.ഇ.ബി ഓഫിസിനും കാന്‍സര്‍ വാര്‍ഡിനും ഇടയില്‍ കാടുപിടിച്ചുകിടന്ന ഭാഗത്തായിരുന്നു മൃതദേഹം. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമെങ്കിലുമുണ്ട്. സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല

ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം തുടങ്ങി. മെഡിക്കല്‍ കോളജ് പരിസരത്ത് കാണാതായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...