കക്കൂസ് മാലിന്യം തള്ളൽ; മരത്താക്കരയി‌ൽ കുടിവെള്ള സ്രോതസുകള്‍ മലിനം

waste
SHARE

തൃശൂര്‍-കൊച്ചി ദേശീയപാതയില്‍ മരത്താക്കര ഭാഗത്ത് വഴിയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ കുടിവെള്ള സ്രോതസുകള്‍ മലിനമായി. തോടുകളിലൂടെ കക്കൂസ് മാലിന്യം ജനവാസ മേഖലയിലേക്കും ഒഴുകിയെത്തി. 

രാത്രികാലങ്ങളിലാണ് കക്കൂസ് മാലിന്യം ഇവിടെ തള്ളുന്നത്. രണ്ടു വശത്തും പാടമാണ്. അര്‍ധരാത്രിയ്ക്കു ശേഷം കക്കൂസ് മാലിന്യ വണ്ടികള്‍ വഴിയരികില്‍ നിര്‍ത്തിയിടും. അഞ്ചു മിനിറ്റുള്ളില്‍ ഇതു തള്ളി സ്ഥലംവിടും. നാട്ടുകാരോ പൊലീസുകാരോ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമെ ഇതു തള്ളൂ. വണ്ടികള്‍ക്ക് പൈലറ്റ് പോകാനും ആളുണ്ട്. പ്രതിദിനം പതിനഞ്ചു വണ്ടികള്‍ വരുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒറ്റയ്ക്കു പോയി തടയാന്‍ നാട്ടുകാര്‍ക്ക് പേടിയാണ്. വണ്ടികള്‍ക്ക് അകമ്പടി വരുന്നവരില്‍ ഭൂരിഭാഗവും ക്രിമിനലുകളാണ്. ഇനി, അഥവാ പൊലീസ് വണ്ടിപിടിച്ചാലും ജാമ്യം കയ്യോടെ കൊടുക്കാനുള്ള വകുപ്പാണ് ചാര്‍ത്താന്‍ കഴിയുക. തോടുകളിലും കുളങ്ങളിലും കക്കൂസ് മാലിന്യം കലര്‍ന്നു. 

മഴ കുറഞ്ഞ സാഹചര്യത്തില്‍ കുടിവെള്ള സ്ത്രോതസുകള്‍ മലിനമാകുന്നത് നാട്ടുകാരെ കൂടുതല്‍ ആശങ്കയിലാക്കുന്നുണ്ട്. സ്ക്വാഡുകള്‍ രൂപീകരിച്ച് വണ്ടികള്‍ കയ്യോടെ പിടികൂടാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

MORE IN CENTRAL
SHOW MORE
Loading...
Loading...