വടക്കന്‍ പറവൂരിൽ കുടിവെള്ളം ക്ഷാമം രൂക്ഷം; പ്രതിഷേധവുമായി നാട്ടുകാര്‍

north-paravoor-water
SHARE

വടക്കന്‍ പറവൂര്‍ വടക്കേക്കര പഞ്ചായത്തിലെ ചെട്ടിക്കാട്മേഖലയില്‍ കുടിവെള്ളം ക്ഷാമ രൂക്ഷമായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ ജലഅതോറിറ്റി ഒാഫീസിലെത്തി. കുടിവെള്ളം ഇടയ്ക്കിടെ മുടങ്ങുമെങ്കിലും കഴിഞ്ഞ പത്തുദിവസംതുടര്‍ച്ചയായി കുടിവെള്ളം മുടങ്ങിയതോടെ  നാട്ടുകാര്‍ തീര്‍ത്തുംദുരിതത്തിലാണ്. 

ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് ചെട്ടിക്കാട്. അതായത് ജല അതോറിറ്റി ശുദ്ധജലം എത്തിച്ചില്ലെങ്കില്‍ ഇവിടത്തുകാരുെട വെളളംകുടി മുട്ടുമെന്ന് ചുരുക്കം. പലവട്ടം പരാതി പറഞ്ഞു. പരാതി കേട്ടിരിക്കുക എന്ന പതിവ് ഒഴിച്ചാല്‍ ഒരു നടപടിയും ഒരുകാലത്തും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ഭക്ഷണം പാകംചെയ്യാനോ കുടിക്കാനോ വെള്ളമില്ലാതെ ഗതികെട്ടാണ് പലരും പരസ്യപ്രതികരണത്തിന് ഇറങ്ങിയത്. മുനമ്പത്തെ വാട്ടര്‍ അതോറിറ്റി ഒാഫീസിലെത്തി പ്രതിഷേധം അറിയിച്ചത്.

പറവൂരില്‍നിന്നുള്ള പമ്പിങിന് മര്‍ദം പോരായെന്ന് വിശദീകരിക്കുന്ന ജല അതോറിറ്റി രണ്ടുദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നും പറയുന്നു. ജല അതോറിറ്റി ഉറപ്പുനല്‍കിയെങ്കിലും ശാശ്വതപരിഹാരം േവണമെന്ന ആവശ്യം മുന്‍നിര്‍ത്തി ജനകീയസമിതി രൂപീകരിച്ച് സമരത്തിനൊരുങ്ങുകയാണ് 

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...