പാലാരിവട്ടം മേൽപ്പാലം; തകരാറിന്റെ യഥാർഥ കാരണം കണ്ടെത്തണമെന്ന് ആവശ്യം

palarivattom-bridge-10-071-9
SHARE

പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ  തകരാറിനുള്ള യഥാര്‍ഥ കാരണം കണ്ടെത്തണമെന്ന് നിര്‍മാണ കരാറുകാരുടെ സംഘടനകള്‍. ഇതിനായി സ്വന്തം ചെലവില്‍ സ്വതന്ത്ര ഏജന്‍സിയുടെ സഹായത്തോടെ പഠനം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് കരാറുകാര്‍ അറിയിച്ചു. രാജ്യാന്തര വിദഗ്ധരുടെ സഹായത്തോടെ പഠനം നടത്തുന്നതിന് സംഘടനകള്‍ സര്‍ക്കാരിന്‍റെ അനുമതി തേടി. 

 അഴിമതിയല്ല സാങ്കേതിക പിഴവുകളാണ് മേല്‍പ്പാലത്തിന്റെ ബലക്ഷയത്തിന് കാരണമെന്നാണ് കരാറുകാരുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ കരാറുകാരുടെ വിശ്വാസ്യതയ്ക്കായി ബലക്ഷയത്തിന്‍റെ യഥാര്‍ഥ കാരണം കണ്ടെത്തണമെന്നാണ് സംഘടനകളുടെ ആവശ്യം. പഠനത്തിനായി ബ്രിട്ടീഷ് സ്ഥാപനമായ ടോണി ജി ആന്‍ഡ് പാര്‍ട്ണേഴ്സ്, ബെംഗളൂരു ആസ്ഥാനമായ സ്റ്റുപ് എന്നീ കണ്‍സള്‍ട്ടന്‍സി കമ്പനികളും കാണ്‍പൂര്‍ ഐ.ഐ.ടിയുമാണ് കരാറുകാര്‍ പരിഗണിക്കുന്നത്. ഇതില്‍നിന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏജന്‍സിയുടെ ചെലവ് പൂര്‍ണമായും വഹിക്കാന്‍ തയാറാണെന്ന് ഭാരവാഹികള്‍ സര്‍ക്കാരിനെ അറിയിച്ചു.

പാലത്തിന്‍റെ രൂപകല്‍പന, സാങ്കേതികാനുമതി, മേല്‍നോട്ടം, നിര്‍വഹണം എന്നിവയിലെ വീഴ്ചകളെക്കുറിച്ച് മദ്രാസ് ഐ.ഐ.ടിയും ഇ.ശ്രീധരനും വിശദമായി പരിശോധിച്ചിട്ടില്ലായെന്നാണ് കരാറുകാരുടെ ആക്ഷേപം. കരാറുകാരന്‍റെ ഭാഗത്തുനിന്ന് പിഴവുണ്ടെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കണമെന്നും സംയുക്ത സംഘടനകള്‍ പറ‍ഞ്ഞു.

MORE IN CENTRAL
SHOW MORE
Loading...
Loading...