തൃശൂർ നഗരത്തിൽ ഓട്ടോറിക്ഷകളുടെ മിന്നൽ സമരം

thrissur-auto-strike
SHARE

തൃശൂർ നഗരത്തിൽ ഓട്ടോറിക്ഷകളുടെ മിന്നൽ സമരം. നഗരത്തിൽ സർവീസ് നടത്താൻ അനുവദിക്കുന്ന വ്യാജ പെർമിറ്റുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സമരം. 

തൃശൂർ നഗരത്തിൽ ഓട്ടോ ഓടിക്കാൻ ടൗൺ പെർമിറ്റ് വേണം. നാലായിരം പെർമിറ്റുകളാണ് ആർ.ടി.ഒ വിതരണം ചെയ്തത്. ഒന്നര ലക്ഷം രൂപ വരെയാണ് പെർമിറ്റിന്റെ ചാർജ്. പക്ഷേ, ചിലർ ഹൈക്കോടതിയെ സമീപിച്ച് പെർമിറ്റ് നേടിയെടുത്തു. കോടതി നടപടി യുടെ മറവിൽ നിരവധി വ്യാജ പെർമിറ്റുകൾ വിതരണം ചെയ്തു. വക്കീൽ ഗുമസ്തനാണ് വ്യാജ പെർമിറ്റിന്റെ ഉറവിടമെന്ന് ഓട്ടോക്കാർ ആരോപിച്ചു. ഇക്കാര്യം , പല തവണ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. 

നഗരത്തിലെ ഓട്ടോ സമരം യാത്രക്കാരെ വലച്ചു. വ്യാജ പെർമിറ്റിന്റെ ഉറവിടം കണ്ടെത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ഓട്ടോക്കാരുടെ മുന്നറിയിപ്പ്. 

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...