ഉരുള്‍പൊട്ടലില്‍ കിടപ്പാടം പോയവര്‍ക്ക് ഇനി പുതു ഇടം

family
SHARE

തൃശൂരില്‍ ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ട പതിനഞ്ചു കുടുംബങ്ങള്‍ക്ക് വീടുകള്‍ ഒരുങ്ങുന്നു. നൂറു ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. വില്ല മാതൃകയിലായി ഒരേയിടത്താണ് നിര്‍മാണം.     

തൃശൂര്‍ വട്ടപ്പാറ, നല്ലാനി മലയോരത്ത് ഉരുള്‍പൊട്ടലില്‍ ഭൂമിയടക്കം ഒലിച്ചുപോയ പതിനഞ്ചു കുടുംബങ്ങള്‍ക്കാണ് ഇവിടെ വീടുകള്‍ നിര്‍മിക്കുന്നത്. മുളയത്തെ പുറമ്പോക്കു ഭൂമിയില്‍. കോഴിക്കോട്ടെ ഷബാന, ഫൈസല്‍ ഗ്രൂപ്പ് ഓരോ വീടുകള്‍ക്കും അഞ്ചു ലക്ഷം രൂപ നല്‍കി. സര്‍ക്കാരിന്‍റെ വക 95,000 രൂപയും അനുവദിച്ചു. വീടുകള്‍ നിര്‍മിക്കാന്‍ പാകത്തില്‍ ഭൂമി നേരെയാക്കാന്‍ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് കിട്ടിയത് ഇരുപതു ലക്ഷം രൂപ. ഓരോ വീടും 400 സ്ക്വയര്‍ ഫീറ്റ്. വില്ലകളുടെ മാതൃകയില്‍ നിര്‍മാണം. റോഡുകളില്‍ ടൈലുകള്‍ പാകാന്‍ സ്ഥലം എം.എല്‍.എയും ചീഫ് വിപ്പുമായ കെ.രാജന്‍ ഫണ്ട് അനുവദിച്ചു.

വൈദ്യുതി ലൈന്‍ വലിക്കാന്‍ പഞ്ചായത്തു വക ഫണ്ടും കിട്ടി. പ്രളയത്തിനു ശേഷം ഈ കുടുംബങ്ങള്‍ വാടക വീടുകളിലായിരുന്നു. ഇവരുടെ ദുരിതം മനോരമ ന്യൂസ് പലതവണ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. 

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...