ഇൻസിനറേറ്റർ പ്രവര്‍ത്തനമാരംഭിച്ചില്ല; കമ്പനിയും ആശുപത്രിയും തമ്മിൽ തർക്കം

incinarator-new
SHARE

തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ച് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനം തുടങ്ങിയില്ല. ഇന്‍സിനറേറ്റര്‍ സ്ഥാപിച്ച കമ്പനിയും ആശുപത്രി അധികൃതരും തമ്മിലുള്ള തര്‍ക്കമാണ് കാരണം. ഫലത്തില്‍, മാലിന്യങ്ങള്‍ കുന്നുകൂടുകയാണ് മെഡിക്കല്‍ കോളജ് വളപ്പില്‍. 

  80 ലക്ഷം രൂപ ചെലവിട്ടാണ് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ മൂന്നു വര്‍ഷം മുമ്പ് ഇന്‍സിനേറ്റര്‍ സ്ഥാപിച്ചത്. ഖരമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്ക്കരിക്കാനായിരുന്നു ഇതു സ്ഥാപിച്ചത്. പക്ഷേ, പുകക്കുഴലില്‍ നിന്ന് വരുന്ന പുക കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇന്‍സിനേറ്റര്‍ സ്ഥാപിച്ച സ്ഥലം ശരിയല്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. ഇക്കാര്യത്തില്‍, ഒരു തീരുമാനമാകാത്തതിനാല്‍ ഇന്‍സിനേറ്റര്‍ ഉപയോഗിക്കുന്നില്ല. ഖരമാലിന്യങ്ങള്‍ കുഴിയെടുത്ത് കൂട്ടിയിട്ട് കത്തിക്കുകയാണ് പതിവ്. മഴക്കാലമായതോടെ കത്തിക്കല്‍ നടക്കുന്നില്ല. ഇതോടെ, മാലിന്യം കുന്നുക്കൂടി. മാലിന്യം കത്തിക്കുന്നതാകട്ടെ ഗുരുതരമായ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നുമുണ്ട്.

മറ്റൊരു ഇന്‍സിനേറ്റര്‍ തുരുമ്പെടുത്ത് നശിച്ചു. മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ച ഇന്‍സിനേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാര്‍ഗം എന്താണെന്ന് അധികൃതര്‍ പറയുന്നുമില്ല. 80 ലക്ഷം രൂപ ചെലവിട്ട് മൂന്നു വര്‍ഷമായിട്ടും ഇന്‍സിനേറ്റര്‍ ഉപയോഗിക്കാന്‍ കഴിയാത്തത് നാട്ടുകാര്‍ക്കിടയില്‍ വലിയ അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്.

MORE IN CENTRAL
SHOW MORE
Loading...
Loading...