മൂന്നാറിലെ റോഡുകൾ തകർന്നു; വിനോദസഞ്ചാരികൾ വലയുന്നു

munnar-road-23
SHARE

മൂന്നാറിലെ വഴികളെല്ലാം പൊട്ടിപ്പൊളിഞ്ഞതോടെ വിനോദസഞ്ചാരികളും നാട്ടുകാരും വലയുന്നു.  അന്തര്‍സംസ്ഥാനപാതകളും ദേശിയപാതകളും തകര്‍ന്നെങ്കിലും  അറ്റകുറ്റപ്പണിക്ക് ഇതുവരെയും നടപടിയില്ല.   പ്രതിഷേധ  സമരങ്ങള്‍ക്ക് ഒരുങ്ങുകയാണ് മൂന്നാറിലെ ടാക്‌സി അസോസിയേഷന്‍. 

മൂന്നാറിലെ പ്രധാന വിനോദസഞ്ചാരമേഖലയിലേക്കുള്ള  വഴികളെല്ലാം കുളമായിക്കിടക്കുന്ന കാഴ്ച്ചയാണ് ഇവിടെ സഞ്ചാരികള്‍കളെ വരവേല്‍ക്കുന്നത്.

മൂന്നാര്‍ ഉടുമല്‍പ്പെട്ട അന്തര്‍സംസ്ഥാന പാതയില്‍ പഴയമൂന്നാര്‍ മുതല്‍ മൂന്നാര്‍വരെയുള്ള ഭാഗങ്ങള്‍ തകര്‍ന്നുകിടക്കുകയാണ്.  ടൗണിലെ വഴിയില്‍ വലിയ കുഴികള്‍  രൂപപ്പെട്ടതിനെ തുടർന്ന് ഇരുചക്രയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും  പതിവായി. 

ജലവിഭവ വകുപ്പ് പൈപ്പ് സ്ഥാപിക്കുന്നതിന് റോഡുകളെല്ലാം പെളിച്ചതാണ് വഴിതകരാന്‍ പ്രധാനകാരണം. മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കും, നടുവൊടിക്കുന്ന യാത്രകളും പ്രദേശത്തെ വിനോദസഞ്ചാര മേഖലയെ പ്രതിസന്ധിയിലാക്കും.

MORE IN CENTRAL
SHOW MORE
Loading...
Loading...