ചോർന്നൊലിച്ച് ആരോഗ്യകേന്ദ്രം; നിലംപൊത്താറായ അവസ്ഥ

kuttanad-health-centre-23
SHARE

കുട്ടനാട്ടിലെ വെളിയനാട് സാമൂഹ്യ ആരോഗ്യകേന്ദ്രം ചോര്‍ന്നൊലിച്ച്, നിലംപൊത്താറായ അവസ്ഥയില്‍. ബലക്ഷയമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയ കെട്ടിടത്തില്‍ മുപ്പതോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പ്രളയാനന്തരം കെട്ടിടം അപകടാവസ്ഥയിലായതോടെ ഒരു വാര്‍ഡ് തന്നെ ഇവിടെ അടച്ചുപൂട്ടി.

തറമുതല്‍ തലയറ്റംവരെ തകര്‍ന്നുകിടക്കുകയാണ് ആശുപത്രി. ഇതാണ് മഴപെയ്താലുള്ള അവസ്ഥ. ഇലക്ട്രിക് വയറുകളില്‍ വരെ വെള്ളമാണ്. ഭിത്തി അടര്‍ന്നുവീഴാന്‍ തുടങ്ങി. ഇനി കാണേണ്ടത് ഇരുപത് കിടക്കകളുണ്ടായിരുന്ന ഒരു വാര്‍ഡിന്റെ അവസ്ഥയാണ്. എട്ടുമാസമായി ഇത് അടച്ചിട്ടിരിക്കുകയാണ്. ആശുപത്രി തന്നെ ഐസിയുവിലെന്ന് ചുരുക്കം

കാവാലം, മുട്ടാര്‍, രാമങ്കരി, പായിപ്പാട് തുടങ്ങി രണ്ടുജില്ലകളിലുള്ള രോഗികളുടെ ആശ്രയകേന്ദ്രമാണിത്. ഒ.പിയില്‍ ദിവസം മുന്നൂറലധികം പേര്‍ എത്തുന്ന ആശുപത്രിയില്‍ രോഗികളോ ഡോക്ടര്‍മാരോ സുരക്ഷിതരല്ലെന്ന് വ്യക്തം

MORE IN CENTRAL
SHOW MORE
Loading...
Loading...