കൈതപ്പൊയിൽ-അഗസ്ത്യൻ മൂഴി റോ‍ഡ് തകർന്നു

kozhikode
SHARE

മഴ കനത്തതോടെ കാല്‍നടയാത്രപോലും ദുഷ്കരമായി  കോഴിക്കോട് ജില്ലയിലെ  കൈതപ്പൊയില്‍-അഗസ്ത്യന്‍ മൂഴി റോഡ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന  കറ്റ്യാട്, തമ്പലമണ്ണ ഭാഗം പൂര്‍ണമായും െചളിക്കുഴിയായിമാറി.  റോഡ് ഗതാഗതയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങുകയാണ്

കഴിഞ്ഞ ആറുമാസമായി റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു..  കെ.എസ്.ഇ.ബിയുടെ കേബിള്‍ ഇടാന്‍ ചാലു കീറിയതാണ് െചളിവെള്ളം കെട്ടിനില്‍ക്കാന്‍ കാരണം. മഴ തുടങ്ങിയതോടെ ഇതാണവസ്ഥ . റോഡു മുഴുവന്‍ വെള്ളക്കെട്ടായി വാഹനങ്ങള്‍ ഒാടാതായി

മറ്റ് വഴികള്‍ ഇല്ലാത്തവര്‍ മാത്രമാണ് ഈ റോഡിനെ ഇപ്പോള്‍ ആശ്രയിക്കുന്നത്. വലിയ കുഴികളില്‍ തെന്നിവീണ് അപകടങ്ങള്‍ ഉണ്ടാവുന്നു. ഒരു കിലോമീറ്ററിലധികം ഭാഗം യാത്ര ചെയ്യാന്‍ കഴിയാത്ത വിധം ചെളിവെള്ളം നിറഞ്ഞിരിക്കുകയാണ്.  

MORE IN CENTRAL
SHOW MORE
Loading...
Loading...