കൊച്ചിയില്‍ നിപയെ പ്രതിരോധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം

kochi-nipah-1
SHARE

നിപയെ പ്രതിരോധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊച്ചിയില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ അഭിവാദ്യം. ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശം കുട്ടികളിലേക്കെത്തിക്കാന്‍ വരയ്ക്കാം ആരോഗ്യത്തിനായി എന്ന പേരില്‍ ചിത്രരചനാമല്‍സരവും സംഘടിപ്പിച്ചു . 

ഈ ആദരം  മഹാമാരിയെ മനോബലം കൊണ്ട് കീഴടക്കിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്.  സ്റ്റുഡന്റ് പൊലീസ് കേഡറ്റിനൊപ്പം പരിപാടിയിലൊത്തുകൂടിയ വിദ്യാര്‍ഥികളും ആരോഗ്യവകുപ്പിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ശിരസ് നമിച്ചു . നിപ്പയെ നേരിട്ട കൊച്ചിയുടെ പരിച്ഛേദമായിരുന്നു എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ ഒത്തു ചേര്‍ന്നത് . പരിസരശുചിത്വത്തിന്റെ സന്ദേശം വീടുകളിലേക്ക് എത്തിക്കാന്‍ വിദ്യാര്‍ഥികളും മുന്നിട്ടിറങ്ങണമെന്ന് എഡിഎം ചന്ദ്രശേഖരന്‍ നായര്‍ നിര്‍ദേശിച്ചു.

നിപ്പ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കുട്ടികളുടെ ചിത്രരചനാമല്‍സരവും സംഘടിപ്പിച്ചു . ജില്ലയിലെ പ്രൈമറിമുതല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് മല്‍സരത്തില്‍ പങ്കെടുത്തത് ജില്ലാ വിദ്യാഭ്യാസ ഒാഫിസര്‍ കെ.കെ. ലളിത , ഡെപ്യൂട്ടി ഡിഎംഒ കെ ആര്‍ വിദ്യ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

MORE IN CENTRAL
SHOW MORE
Loading...
Loading...