പതിനഞ്ച് വർഷമായി വൈദ്യുതി ലഭിക്കാതെ ഒരു അംഗൻവാടി; പരാതി

anganvadi-electricity-29
SHARE

പതിനഞ്ചു വർഷമായി വൈദ്യുതി ലഭിക്കാതെ  പാലക്കാട് പരുതൂർ പഞ്ചായത്തിലെ കൊടുമുണ്ടയിലുളള അംഗന്‍വാടി. ഇടുങ്ങിയ മുറികളും ചൂടും കുരുന്നുകളെ അസ്വസ്ഥരാക്കുന്നു. 

തൃത്താല പരുതൂര്‍ പഞ്ചായത്തിലെ 108ാം നമ്പർ അംഗന്‍വാടിയിലാണ് വൈദ്യൂതി ലഭിക്കാത്തത്. 2004 ല്‍ തുടങ്ങിയ അംഗന്‍വാടിക്ക് വൈദ്യുതി ലഭിക്കുന്നതിന് എല്ലാ ജോലികളും പൂര്‍ത്തീകരിച്ചിരുന്നു. പക്ഷേ ഇന്നേവരെ പ്രയോജനപ്പെട്ടിട്ടില്ല. ഇടുങ്ങിയ മുറികളിലെ പകല്‍വെളിച്ചത്തിലാണ് കുരുന്നുകളുടെ കളിയും പഠനവുമെല്ലാം. ചൂട് കാലത്ത് കുഞ്ഞുങ്ങള്‍ക്ക് ചര്‍മരോഗം ഉണ്ടാകുന്നതായാണ് പരാതി.

ആവശ്യത്തിന് കാറ്റുംവെളിച്ചവുമൊക്കെ ഇല്ലെങ്കില്‍ കുട്ടികളെ എല്ലാരീതിയിലും ബാധിക്കുമെന്നാണ് ആരോഗ്യവിഭാഗവും പറയുന്നത്. 

ഫണ്ട് വകയിരുത്തി വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നാണ് പരുതൂര്‍ പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

MORE IN CENTRAL
SHOW MORE