പ്രളയത്തിൽ പമ്പയില്‍ അടിഞ്ഞുകൂടിയ മണൽ ഏറ്റെടുക്കൽ ആരംഭിച്ചു

sabarimala-pamba-soil
SHARE

പ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ ഏറ്റെടുക്കുന്ന നടപടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് സൗജന്യമായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച  ഇരുപതിനായിരം ക്യുബിക്മീറ്റര്‍ മണല്‍ ആണ് ഏറ്റെടുത്തത്. പമ്പ, നിലയ്ക്കല്‍ ശബരിമല എന്നിവിടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് മണല്‍ ഉപയോഗിക്കുക.

കഴിഞ്ഞമന്ത്രിസഭായോഗത്തിലാണ് ദേവസ്വംബോര്‍ഡിന് സൗജന്യമായി മണല്‍ നല്‍കാന്‍ തീരുമാനം എടുത്തത്. 20,000ക്യുബിക് മീറ്റര്‍ മണലാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ പമ്പയിലും ശബരിമലയിലും 5000 ക്യുബിക് മീറ്റര്‌‍വീതം മണല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‌‍ക്ക് ഉപയോഗിക്കും.10,000 ക്യുബിക് മീറ്റര്‍ മണല്‍ നിലയ്ക്കലിലെ ആവശ്യങ്ങള്‍ക്ക് കൊണ്ടുപോകും. 

മണല്‍ ഏറ്റെടുക്കലിന്റെ ഉദ്ഘാടനം പമ്പയില്‍ ദേവസ്വം പ്രസിഡന്റ് ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ നിര്‍വഹിച്ചു. 

നിലയ്ക്കലിലേക്ക് ടിപ്പറിലും ശബരിമലയിലേയ്ക്ക് ട്രാക്ടര്‍ വഴിയുമാണ് മണല്‍ നീക്കുന്നത്. വനംവകുപ്പുമായുണ്ടായ നിരവധിതര്‍ക്കങ്ങള്‍ക്ക് ശേഷമാണ് ഇരുപതിനായിരം ക്യുബിക്മീറ്റര്‍ മണല്‍ ദേവസ്വംബോര്‍ഡിന് ലഭിച്ചിരിക്കുന്നത്.

MORE IN CENTRAL
SHOW MORE