സംഗീത സാന്ദ്രമായി‘ ഉമ്പായി സ്മൃതി’; ഗസൽ സന്ധ്യയിൽ മയങ്ങി കൊച്ചി

gazal-new
SHARE

ഉമ്പായി ഓര്‍മയില്‍ കൊച്ചിയില്‍ ഗസല്‍ സന്ധ്യ. രാമവര്‍മ ക്ലബും ദേവദാരു ഫൗണ്ടേഷനും സംയുക്തമായാണ് ഉമ്പായി സ്മൃതി എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. ചലച്ചിത്ര, സംഗീത രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. 

 വിടപറഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഗസല്‍ പ്രേമികളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നുണ്ട് ഉമ്പായി. ഗസലില്‍ അദ്ദേഹം തീര്‍ത്ത വിസ്മയം വീണ്ടും പുനര്‍ജനിക്കുകയായിരുന്നു കൊച്ചി രാമവര്‍മ ക്ലബില്‍. ഉമ്പായി പാടിതീര്‍ത്ത ഗസലുകള്‍ ഇന്നും സംഗീത പ്രേമികളുടെ മനസ്സിലുണ്ട്. ജിതേഷ് സുന്ദരവും നിഷാദും, സംഗീത ശ്രീകാന്തും ചിത്ര അരുണും പാടിയപ്പോള്‍ ഉമ്പായി സ്മരണ വീണ്ടും ഉദിച്ചു. 

രാമവര്‍മ ക്ലബും ദേവദാരു ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഉമ്പായി സ്മൃതി ആസ്വദിക്കാന്‍ ഒട്ടേറെ ഗസല്‍ പ്രേമികളാണ് എത്തിയത്. ഉമ്പായി അനുസ്മരണ പരിപാടിക്ക് ശേഷമായിരുന്നു ഗസല്‍ സന്ധ്യ. 

MORE IN CENTRAL
SHOW MORE