വിദ്യാര്‍ഥികളുടെ യാത്ര അപകടരഹിതമാക്കാൻ എംവിഡി

mvd
SHARE

അപകടരഹിതമാക്കാനുള്ള നടപടികളുമായി മോട്ടോര്‍ വാഹനവകുപ്പ്. സ്കൂള്‍ വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധനയുടെ ആദ്യഘട്ടത്തിനാണ് കൊച്ചിയില്‍ തുടക്കമായത്. വിദ്യാര്‍ഥികളുമായി പോകുന്ന സ്വകാര്യവാഹനങ്ങളിലടക്കം ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് സംവിധാനവും നിര്‍ബന്ധമാക്കി. 

സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് അപകടരഹിത സുരക്ഷിത യാത്ര എന്ന വാഗ്ദാനവുമായാണ് മോട്ടോര്‍വാഹനവകുപ്പ് ഊര്‍ജിത പരിശോധനകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ഥികളുമായി പോകുന്ന സ്വകാര്യ ട്രിപ്പ് വാഹനങ്ങളടക്കം നിര്‍ബന്ധിത കാര്യക്ഷമതാപരിശോധനയ്ക്ക് ഹാജരാകണം. ഫിറ്റ്്നസ് പരിശോധനയില്‍ സുരക്ഷിതമെന്ന് കണ്ടെത്തുന്ന സ്റ്റിക്കര്‍ പതിക്കുന്ന വാഹനങ്ങള്‍ മാത്രമേ വിദ്യാര്‍ഥികളുമായി നിരത്തിലിറങ്ങാവൂ.

വാഹന പരിശോധനയ്ക്ക് പുറമേ ഡ്രൈവര്‍മാര്‍ക്കും, ബസുകളിലെ അറ്റന്‍ഡര്‍മാര്‍ക്കുമായി പ്രത്യേക പരിശീലന ക്ലാസുമുണ്ട്. കുട്ടികളുമായി പോകുന്ന ഒാട്ടോറിക്ഷകളിലടക്കം ജിപിഎസ് സംവിധാനവും ഇനി നിര്‍ബന്ധനം.

ആര്‍ ടി ഒാഫിസിലേയും, സബ് ആര്‍ടി ഒാഫിസുകളിലേയും മുഴുവന്‍ ഉദ്യോഗസ്ഥരേയും അണിനിരത്തിയാണ് ജില്ലയില്‍ ഉടനീളമുള്ള കാര്യക്ഷമതാ പരിശോധന. സ്കൂള് തുറന്ന് കഴിഞ്ഞാലും രാവിലെയും വൈകിട്ടും ഡ്രൈവര്‍മാരെ റോഡ് മര്യാദ പഠിപ്പിക്കാനും ഇവരുണ്ടാകും.

MORE IN CENTRAL
SHOW MORE