ഡയാലിസിസ് യൂണിറ്റിന്റെ നിർമാണ പ്രവർത്തനം പാതിവഴിയില്‍

idukki
SHARE

ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രിയില്‍  ഡയാലിസിസ് യൂണിറ്റിന്റെ നിർമാണ പ്രവർത്തനം പാതിവഴിയില്‍ നിലച്ചു.  ഒന്നര വർഷം മുന്‍പ് അനുവദിച്ച  പദ്ധതിയുടെ  കെട്ടിട നിർമാണം  പോലും  തുടങ്ങിയിട്ടില്ല. വലിയ തുക നൽകി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍. 

2017 അവസാനത്തോടെയാണ് കട്ടപ്പന താലൂക്ക് ആശുപത്രിക്ക് ആരോഗ്യ വകുപ്പ്  ഡയാലിസിസ് യൂണിറ്റ്  അനുവധിച്ചത് .  3.6 കോടി രുപയുടെ പദ്ധതി.  പത്ത് കിടക്കയുള്ള   യൂണിറ്റാണ് നിർമിക്കുന്നത്.  എന്നാൽ ടെണ്ടർ നടപടികൾ പൂർത്തീകരിക്കാൻ കാലതാമസമുണ്ടായി . ഈ വർഷമാണ് ടെണ്ടർ നടപടി പൂർത്തീകരിച്ചത്. തിരഞ്ഞെടുപ്പ് വന്നതോടെ നിർമാണ പ്രവർത്തനങ്ങള്‍   പിന്നെയും വൈകി. ഉടന്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

നിലവിലെ  സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളജിനെയോ,  സ്വകാര്യ ആശുപത്രികളെയോ ആശയിക്കേണ്ട ഗതികേടിലാണ് ഹൈറേഞ്ചിലെ  രോഗികൾ. 

MORE IN CENTRAL
SHOW MORE