അക്ഷരപ്രേമികളെ ആകര്‍ഷിച്ച് പത്തനംതിട്ടയിൽ പുസ്തകോത്സവം

pathanamthitta-book-fest
SHARE

അക്ഷരപ്രേമികളെ ആകര്‍ഷിച്ച് പത്തനംതിട്ട ജില്ലാ ലൈബ്രറിവികസന സമിതി ഒരുക്കിയ പുസ്തകോത്സവം. 40 പ്രസാധകരുടേതായി 71 സ്റ്റാളുകളാണ് പുസ്തകോത്സവത്തില്‍ ഉള്ളത്. 

പത്തനംതിട്ട കോ ഓപറേറ്റീവ് കോളജ് മൈതാനത്താണ് പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. . 40പ്രസാധകരുടേതായി 71 സ്റ്റാളുകളാണ് പുസ്തകോത്സവത്തില്‍ ഉള്ളത്. പുസ്തകം വാങ്ങുന്ന ഗ്രാമീണ ഗ്രന്ഥശാലകള്‍ക്കും സ്കൂള്‍,കോളജ് ലൈബ്രറികള്‍ക്കും ആകര്‍ഷകമായി വിലക്കിഴിവും ഉണ്ട്. എം.എല്‍.എ വീണാ ജോര്‍ജ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.കെ.ജി നായര്‍ അധ്യക്ഷനായി. ചടങ്ങില്‍ കൈപ്പട്ടൂര്‍ തങ്കച്ചന്‍ രചിച്ച കടലോളം എന്ന നോവല്‍ പ്രകാശനം ചെയ്തു.

വൈകുന്നേരങ്ങളില്‍ കവിയരങ്ങ്, സാംസ്കാരിക സമ്മേളനം എന്നിവയും പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് ഏഴുവരെയാണ് സമയം. ഈ മാസം 13നാണ് സമാപനം. നിരവധിയാളുകള്‍സന്ദര്‍ശകരായി എത്തുന്നുണ്ട്.

MORE IN CENTRAL
SHOW MORE