ചിന്നക്കനാലിൽ തോട്ടം തൊഴിലാളിസമരം അവസാനിപ്പിക്കാന്‍ ചര്‍ച്ച

chinnakanal
SHARE

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തുമെന്ന്  ജില്ലാ കലക്ടര്‍. അര്‍ഹരായ തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി നല്‍കാന്‍ നടപടിയെടുക്കും. എന്നാല്‍ സര്‍ക്കാര്‍ഭൂമിയില്‍ തുടരുന്ന കുടില്‍കെട്ടി സമരം  അവസാനിപ്പിച്ചില്ലെങ്കില്‍ സമരക്കാരെ ഒഴിപ്പിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. 

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ നടത്തുന്ന കുടില്‍കെട്ടി സമരം പതിനഞ്ച് ദിവസം പിന്നിട്ടു. തോട്ടം തൊഴിലാളികള്‍ക്ക്  വീട് വയ്ക്കുന്നതിന്  മൂന്ന് സെന്റ് വീതം ഭൂമി പതിച്ച് നല്‍കണമെന്നും, ചിന്നക്കനാല്‍ മേഖലയിലെ വന്‍കിട കയ്യേറ്റങ്ങള്‍  ഒഴുപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളി സമരം തുടരുന്നത്. വര്‍ഷങ്ങളായി തോട്ടങ്ങളില്‍ ജോലി ചെയ്യുകയും ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കിടപ്പാടമില്ലാതെ ദുരിതമനുഭവിക്കുകയും ചെയ്യുന്നത്  നിരവധിയാളുകളാണ്. സമരസമിതിയുമായി ചര്‍ച്ചചെയ്ത് പ്രശ്നം പരിഹരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

തൊഴിലാളികള്‍ക്കൊപ്പം  ആദിവാസികളും ഭൂസമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ സമരം ശക്തമാവുകയാണ്. തൊഴിലാളികളെ ബലമായി കുടിയിറക്കിയാല്‍ അത് വലിയ സംഘര്‍ഷത്തിലേക്കു നയിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ്  ചര്‍ച്ചയിലൂടെ സമരം അവസാനിപ്പിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമം. 

MORE IN CENTRAL
SHOW MORE