കലാപ്രതിഭകള്‍ക്ക് വേദിയൊരുക്കി വനിത ലിറ്റില്‍ സ്റ്റാര്‍

little-star
SHARE

നാളത്തെ കലാപ്രതിഭകള്‍ക്ക് വേദിയൊരുക്കി വനിത ലിറ്റില്‍ സ്റ്റാര്‍ മല്‍സരം. ഇടപ്പള്ളി ലുലു മാളില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മനോഹരമായ നൃത്തംകൊണ്ട് ആസ്വാദകരെ രസിപ്പിച്ച ദേവാഞ്ജന ലിറ്റില്‍ സ്റ്റാറായി തിരഞ്ഞെടുക്കപ്പെട്ടു.  

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് അപേക്ഷിച്ച എഴുന്നൂറിലേറെപ്പേരില്‍ നിന്ന് വിവിധ തലങ്ങളില്‍ നടന്ന മല്‍സരങ്ങള്‍ക്കുശേഷം തിരഞ്ഞെടുക്കപ്പെട്ട പത്തുപേരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുത്തത്.

അഞ്ചിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലെ പ്രതിഭകളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് ലിറ്റില്‍ സ്റ്റാര്‍ മല്‍സരം സംഘടിപ്പിച്ചത്.പാട്ടും ഡാന്‍സുമായി കുട്ടികള്‍ കളംനിറഞ്ഞതോടെ കാണികളിലും ആവേശം നിറഞ്ഞു.

നടന്‍ കാളിദാസ് ജയാറാമായിരുന്നു ഗ്രാന്‍ഡ് ഫിനാലെയിലെ വിശിഷ്ടാതിഥി പിന്നണിഗായിക രാജലക്ഷ്മി, ടിവി താരങ്ങളായ രാജ് കലേഷ്, ആര്യ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

MORE IN CENTRAL
SHOW MORE