വാതിലുകൾ തുറന്നുവെച്ച് സർവീസ്; സ്വകാര്യബസുകൾക്കെതിരെ നടപടി

ankamaly-private-bus
SHARE

അങ്കമാലിയില്‍ വാതിലുകള്‍ തുറന്നുവച്ച് സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്കെതിരെ നടപടി . ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്ത ബസുകളുടെ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യുന്നതിന് മുന്നോടിയായി മോട്ടോര്‍വാഹനവകുപ്പ് നോട്ടീസ് നല്‍കി തുടങ്ങി.

ഡ്രൈവര്‍ക്ക് നിയന്ത്രിക്കാവുന്ന ഒാട്ടോമാറ്റിക് വാതിലുകളടക്കം ഘടപ്പിച്ചവയാണ് മിക്കബസുകളും . പക്ഷേ ഒാടുമ്പോഴും വാതിലുകള്‍ തുറന്നുതന്നെയിരിക്കും . ഹൈക്കോടതിവിധിയുടെ ഈ ലംഘനം ഇനി തുടരാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹനവകുപ്പ് . നഗരത്തില്‍ വ്യാപകമായി പരിശോധന നടത്തിയ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അഞ്ച് ബസുകള്‍ക്ക് നോട്ടീസ് നല്‍കി 

ഹൈക്കോടതി ഉത്തരവ് പ്രകാരം  രണ്ടുമാസം മുമ്പാണ് മുഴുവന്‍ സ്വകാര്യബസുകള്‍ക്കും വാതിലുകള്‍ നിര്‍ബന്ധമാക്കിയത് . വാതിലുകളില്ലാത്ത ബസുകള്‍ക്ക് ഫിറ്റ്നസ് നല്‍കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് മിക്ക ബസുകളും വാതിലുകള്‍ ഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍  ഒാട്ടത്തിലുടനീളം വാതിലുകള്‍ തുറന്നുവയ്ക്കുന്നത് ശ്രദ്ധില്‍പ്പെട്ടതോടെയാണ് നടപടി തുടങ്ങിയത് . നിയമം പാലിക്കുന്നെന്ന് ഉറപ്പാക്കാന്‍ തുടര്‍ച്ചയായി പരിശോനടത്താനും മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചു.

MORE IN CENTRAL
SHOW MORE