എറണാകുളം ജില്ലാ പഞ്ചായത്തിൽ നേതൃമാറ്റം

ernklm
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എറണാകുളം ജില്ലാ പഞ്ചായത്തിൽ നേതൃമാറ്റം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനില്‍ രാജിവച്ചു. കോണ്‍ഗ്രസിനുള്ളിലെ മുന്‍ ധാരണപ്രകാരമാണ് രാജിയെന്ന് ആശ സനില്‍ പറഞ്ഞു. 

ഐ ഗ്രൂപ്പിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളാണ് മൂന്നര വര്‍ഷത്തിനിപ്പുറം ജില്ലാ പഞ്ചായത്തിലെ നേതൃമാറ്റത്തിന് വഴിയൊരുക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പ്രസിഡന്‍്റ് സ്ഥാനം  രാജിവയ്ക്കണമെന്ന് കഴിഞ്ഞ് മാസം 29നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്.  ഇതിന്റെ അടിസ്ഥാനത്തിലാണ് രാജി.

മികച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ നേടിയ ചാരിതാര്ഥ്യത്തോടെയാണ് താന്‍ പടിയിറങ്ങുന്നത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ അനുസരിച്ച് തന്നെയാണ് ജില്ലാ പഞ്ചായത്തിന്റെ ഭരണമെന്നും ഐ ഗ്രൂപ്പ് അംഗം തന്നെയായിരിക്കും അടുത്ത പ്രസിഡന്‍റ് ആവുകയെന്നും ആശ സനില്‍ വ്യക്തമാക്കുന്നു. അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന സമയത്ത് മൂന്നര വര്‍ഷം കഴിഞ്ഞുള്ള സ്ഥാനമാറ്റമെന്ന പാര്ട്ടിയിലെ ധാരണയെ കുറിച്ച് അറിവില്ലായിരുന്നു. 

ആവോലി ഡിവിഷനെ പ്രതിനിധീകരിക്കുന്ന ഡോളി കുര്യാക്കോസാവും പുതിയ അധ്യക്ഷ. മുതിർന്ന നേതാവായ തനിക്ക് അധ്യക്ഷ സ്ഥാനം നൽകിയില്ലെങ്കിൽ ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കുമെന്ന് ഡോളി കുര്യാക്കോസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് നേതൃമാറ്റത്തിന് ഡിസിസി നിർബന്ധിതരായത്. ജില്ലാ പഞ്ചായത്തിലെ നേതൃമാറ്റത്തിന്റെ ചുവടുപിടിച്ച് കൊച്ചി കോർപറേഷൻ മേയറെ മാറ്റാനും കോൺഗ്രസിലെ ഒരു വിഭാഗം അണിയറ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

MORE IN CENTRAL
SHOW MORE