പീരുമേട് മേഖലയില്‍ തെരുവു നായ്‌ശല്യം രൂക്ഷം

stray-dog
SHARE

ഇടുക്കി പീരുമേട്  മേഖലയില്‍ തെരുവു നായ്‌ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം മാട്ടുക്കട്ടയിൽ  മൂന്ന്‌ ആട്ടിന്‍ കുട്ടികളെയാണ്‌ തെരുവ്‌ നായ്‌ക്കള്‍ കടിച്ച്‌ കൊന്നത്‌. തെരുവ്‌ നായ്‌ക്കളെ നിയന്ത്രിക്കാൻ നടപടി എടുക്കണമെന്ന ആവശ്യം ശക്തം.  

പീരുമേട്  അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ മാട്ടുക്കട പ്രദേശത്താണ് തെരുവ് നായ്ക്കളുടെ ശല്ല്യം ഏറിയതു.   മൂന്ന്‌ മാസം പ്രായം ഉള്ള മൂന്ന്‌ ആട്ടിന്‍ കുട്ടികളെയാണ്‌ കഴിഞ്ഞ ദിവസം തെരുവ് നായ്ക്കൾ  കൊന്നത്‌. 

ഒരാഴ്‌ചക്കിടെ വിവിധ മേഖലകളിലായി ഏഴ്‌ ആടുകളെയാണ്‌ തെരുവ്‌ നായ്‌ക്കള്‍ കടിച്ചു കൊന്നത്‌. നായ്‌ക്കളുടെ ശല്യംമൂലം വ്യാപാരികളും കാല്‍നട യാത്രക്കാരും ദുരിതത്തിലാണ്‌.  ഹോട്ടലുകളിലെയും മറ്റും മാലിന്യം തള്ളുന്ന പ്രദേശങ്ങളിലാണ്‌ നായ്‌ക്കളുടെ ശല്യം കൂടുതല്‍. 

മാലിന്യ പ്രശ്നം തടയുകയും, തെരുവ് നായ്ക്കളെ നിയന്ത്രിക്കുകയും വേണമെന്ന ആവശ്യം ശക്തമായി.

MORE IN CENTRAL
SHOW MORE